എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചതെന്ന മമ്മൂട്ടിയുടെ പരാമര്‍ശം; താൻ മോഹൻലാലിനെ മാത്രം കണ്ടതിന്‍റെ ഹുങ്ക് ആണെന്ന് അൽഫോൻസ് കണ്ണന്താനം

  • Post category:news
  • Reading time:1 min read
You are currently viewing എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചതെന്ന മമ്മൂട്ടിയുടെ പരാമര്‍ശം; താൻ മോഹൻലാലിനെ മാത്രം കണ്ടതിന്‍റെ ഹുങ്ക് ആണെന്ന് അൽഫോൻസ് കണ്ണന്താനം

കൊച്ചി: ഈന്നലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിന് ശേഷം മമ്മൂട്ടിയുടെ പ്രതികരണമാണ് എൻ.ഡി.എ.സ്ഥാനാർത്ഥിയായ അൽഫോൻസ് കണ്ണന്താനത്തിനെ ചൊടിപ്പിച്ചത്.യു.ഡി.എഫ് – എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചതെന്ന് വോട്ട് ചെയ്ത് പുറത്ത് വന്നതിന് ശേഷം മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മമ്മൂട്ടിയുടെ ഈ പരാമര്‍ശം അപക്വമാണെന്ന്‍ കണ്ണന്താനം പ്രതികരിച്ചു. മമ്മൂട്ടിയെ പോലെയുള്ള മുതിർന്ന താരം ഇങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. താൻ മോഹൻലാലിനെ മാത്രം കണ്ടതിന്‍റെ ഹുങ്ക് ആകും പരാമർശത്തിന് പിന്നിലെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു.

0Shares