ഗാങ്ടോക്ക്(സിക്കിം): ഒരു കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി എന്ന പുതിയ പദ്ധതിക്ക് സിക്കിം സർക്കാർ തുടക്കമിട്ടു. തൊഴില്‍ രഹിതരായ യുവാക്കളെ സഹായിക്കാനാണ് പുതിയ പദ്ധതി. ഇതുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പവന് കുമാര്‍ ചാംലിംഗ് 12,000 യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലിലഭിക്കുന്നതിനുള്ള നിയമന ഉത്തരവ് നല്കി.
കഴിഞ്ഞ വര്‍ഷം ശൈത്യകാല സമ്മേളനത്തിലാണ് മുഖ്യമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. പുതിയ പദ്ധതിയില്‍ നിലവില്‍ സര്‍ക്കാര്‍ ജോലിയുള്ള കുടുംബങ്ങള്‍ക്ക് ജോലി ലഭിക്കില്ല. ഇതോടെ എല്ലാ കുടുംബങ്ങളിലും സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യം എത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി സിക്കിം മാറി എന്ന് മുഖ്യമന്ത്രി പവന് കുമാര്‍ ചാംലിംഗ് പറഞ്ഞു.
എല്ലാ കുടുംബങ്ങളിലും ഒരാൾക്കെങ്കിലും സര്‍ക്കാര്‍ ജോലി; രാജ്യത്ത് സിക്കിം സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ പദ്ധതി; മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാകാം