എല്ലാവരെയും ഡാന്‍സ് ചെയ്യിക്കുന്ന ഗാനം; ‘എന്റമ്മേടെ ജിമിക്കി കമ്മല്‍’ ബി. ബി. സിയില്‍ പ്രത്യേക പരിപാടി

  • Post category:news
  • Reading time:1 min read
You are currently viewing എല്ലാവരെയും ഡാന്‍സ് ചെയ്യിക്കുന്ന ഗാനം; ‘എന്റമ്മേടെ ജിമിക്കി കമ്മല്‍’ ബി. ബി. സിയില്‍ പ്രത്യേക പരിപാടി

ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം എന്ന മലയാളം സിനിമയിലെ ‘എന്റമ്മേടെ ജിമിക്കി കമ്മല്‍’ എന്ന ഗാനം ഇന്ത്യ വിട്ട് ആഗോള തലത്തില്‍ തന്നെ പ്രശസ്തമാവുകയാണ്. എല്ലാവരെയും ഡാന്‍സ് ചെയ്യിക്കുന്ന ഗാനം എന്ന വിശേഷണവുമായി. ബി. ബി. സി ഈ ഗാനത്തെ പറ്റി പ്രത്യേക പരിപാടി സംപ്രേക്ഷണം ചെയ്തിരിക്കുന്നു എന്നാണ് അവസാനം പുറത്തുവരുന്ന വിവരങ്ങള്‍. സ്റ്റുഡിയോയില്‍ ഇരുന്ന് ഈ ഗാനത്തിന് അനുസൃതമായി ചുവട് വയ്ക്കുന്ന ചാനല്‍ അവതാരികയെയും കാണാം.

മലയാളികളില്‍ മിക്കവരും ഈ ഗാനത്തെ ഡാന്‍ഡ് ചലഞ്ചായി ഏറ്റെടുത്തതോടെയാണ് വിദേശികളും ഇതിനനനുസരിച്ച് ചുവട് വയ്ക്കാന്‍ തുടങ്ങുകയും ഗാനം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടുകയും ചെയ്തത്. എറണാകുളത്തെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കോമേഴ്‌സിലെ അദ്ധ്യാപിക ഷെറിലും വിദ്യാര്‍ത്ഥികളുംഈ ഗാനത്തിനനുസരിച്ച് ചുവട് വച്ച് ഷൂട്ട് ചെയ്ത വീഡിയോ 16 മില്യണ്‍ പേര്‍ കണ്ടെന്നും ബി. ബി. സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ രാജ്യങ്ങളിലെ മലയാളി അസോസിയേഷനുകളുടെ പരിപാടികളിലും ജിമിക്കി കമ്മല്‍ തന്നെയാണ് ഇപ്പോള്‍ താരം. അനില്‍ പനച്ചൂരാനാണ് ഗാനരചന.

0Shares