വാഷിങ്ടണ്‍: സ്മാര്‍ട് ഫോണിനും സ്മാര്‍ട്ട് വാച്ചിനും പിറകെ ടെക് ലോകത്ത് വിപ്ലവം സൃഷ്ട്ടിക്കാന്‍ സ്മാര്‍ട് ജാക്കറ്റുകളും. ഗൂഗിളുമായി കൈകോര്‍ത്താണ് ലെവിസ് കമ്മ്യൂട്ടര്‍ എന്ന സ്മാര്‍ട് ജാക്കറ്റ് ഇറക്കിയത്. ഗൂഗിള്‍ ജക്വാഡ് സാങ്കേതിക വിദ്യയാണ് ഈ ജാക്കറ്റില്‍ ഉപയോഗിക്കുന്നത്. ഫാബ്രിക് നൂലുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള ജാക്കറ്റ് സ്മാര്‍ട് ഫോണുകളിലേതിനു സമാനമായ ടച്ച് സാധ്യമാകുന്ന രീതിയിലാണുള്ളത്. ഈ വര്‍ഷം പകുതിയോടെ തന്നെ ഈ സ്മാര്‍ട് ജാക്കറ്റ് വിപണിയിലെത്തും.

വാഹനമോടിക്കുമ്പോള്‍ സ്മാര്‍ട് ഫോണുമായി ജാക്കറ്റിനെ ബന്ധിപ്പിച്ച് കോള്‍ വരുമ്പോള്‍ വാഹനം നിര്‍ത്താതെ തന്നെ സംസാരിക്കാന്‍ സാധിക്കും. ജാക്കറ്റിന്റെ കൈയ്യിലുള്ള പാച്ചില്‍ ഒന്നു തൊട്ടാല്‍ മാത്രം മതി കോള്‍ അറ്റന്റ് ചെയ്യാന്‍. കൂടാതെ ഇയര്‍ഫോണിലൂടെ കേള്‍ക്കുന്ന പാട്ട് മാറ്റാനും നാവിഗേഷന്‍ ഓഡിയോ കേള്‍ക്കാനും ഈ പാച്ചില്‍ ടച്ച് ചെയ്താല്‍ മാത്രം മതി. പാച്ച് ഊരിമാറ്റിയാല്‍ സാധാരണ ജാക്കറ്റ് കഴുകുന്നത് പോലെ ഈ ജാക്കറ്റും കഴുകാം. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 23000 രൂപയോളമാണ് ഈ ജാക്കറ്റിന്റെ വില.
https://www.youtube.com/watch?v=yJ-lcdMfziw