എല്ലാം മായം തന്നെ; സംസ്ഥാനത്തെ 74 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് നിരോധനം

  • Post category:news
  • Reading time:1 min read
You are currently viewing എല്ലാം മായം തന്നെ; സംസ്ഥാനത്തെ 74 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് 74 വെളിച്ചെണ്ണ ബ്രാാന്‍ഡുകള്‍ക്ക് നിരോധനം. മായം കലര്‍ന്ന ബ്രാന്‍ഡുകള്‍ ആണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതിനേ തുടര്‍ന്നാണ് നടപടി. നിരോധിച്ച ബ്രാന്‍ഡുകള്‍ വില്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും മുന്നറിയിപ്പ്. ഉത്പാദനം , സംഭരണം, വിതരണം വില്‍പ്പന എന്നിവ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ഇവയില്‍ എല്ലാം മായം കണ്ടെത്തിയിരുന്നു. 2006 ലെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ഈ 74 ബ്രാന്റുകള്‍ വിപണിയില്‍ ഇറങ്ങിയിരുന്നതെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ആനന്ദ് സിംഗ് ഐ.എ.എസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അതേ സമയം കേരള സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേര എന്ന ബ്രാന്‍ഡിന് സമാനമായ പേരിലാണ് മിക്ക മായം വെളിച്ചെണ്ണകളും വിപണിയിലെത്തുന്നത്. ക്രിസ്തുമസ് നവവത്സര വിപണിയില്‍ സുരക്ഷിത ഭക്ഷണം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി 38 സ്പെഷ്യല്‍ സ്‌ക്വാഡുകളെ നിയമിച്ചിട്ടുണ്ട്. അടിയന്തര നടപടികള്‍ സ്വീകരിക്കുവാന്‍ അധികാരപ്പെടുത്തിയ 38 ഡെസിഗ്‌നേറ്റഡ് ഓഫീസര്‍മാരെയും 76 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരെയും ഇതിനായി പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. കര്‍ശന പരിശോധനകള്‍ തുടരാന്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

0Shares