എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് അഞ്ചുദിവസത്തിനിടെ 23 മരണം;അതീവജാഗ്രതാ നിര്‍ദേശം

  • Post category:news
  • Reading time:1 min read
You are currently viewing എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് അഞ്ചുദിവസത്തിനിടെ 23 മരണം;അതീവജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് അഞ്ചുദിവസത്തിനിടെ മരിച്ചത് 23 പേര്‍. രോഗം പടരുന്നത് കണക്കിലെടുത്ത് എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പ് അതീവജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ താല്‍ക്കാലിക ആശുപത്രികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോഴിക്കോട് ജില്ലയില്‍ മാത്രം എട്ടുപേരാണ് മരിച്ചത്.വെള്ളിയാഴ്ച കോഴിക്കാടിനുപുറമേ തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് എലിപ്പനിമരണം റിപ്പോര്‍ട്ട് ചെയ്തത്. 190ലധികം പേര്‍ക്ക് സംസ്ഥാനത്ത് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 450ലധികം പേര്‍ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലുമാണ്. പ്രളയബാധിത പ്രദേശത്തുള്ളവരും ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരുമാണ് മരിച്ചവരെല്ലാം.

0Shares