
ഉപതെരഞ്ഞെടുപ്പ് നടന്ന എറണാകുളം നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.ജെ വിനോദ് 3517 വോട്ടിന് വിജയിച്ചു. എറണാകുളത്ത് യു.ഡി.എഫ് ആഘോഷം തുടങ്ങി കഴിഞ്ഞു.

അതേസമയം, പ്രതീക്ഷിച്ച ലീഡ് യു.ഡി.എഫിന് കിട്ടിയില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ വോട്ട് നിലയില്‍ യു.ഡി.എഫിന് വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിലാണ് മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടന്നത്.
