എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞത് മഴ കാരണം; പ്രതികൂല കാലാവസ്ഥയിലും ഇത്രയും വോട്ട് ലഭിച്ചത് മികച്ച വിജയം: ഹൈബി ഈഡന്‍ എം.പി

  • Post category:news
  • Reading time:1 min read
You are currently viewing എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞത് മഴ കാരണം; പ്രതികൂല കാലാവസ്ഥയിലും ഇത്രയും വോട്ട് ലഭിച്ചത് മികച്ച വിജയം: ഹൈബി ഈഡന്‍ എം.പി

യു.ഡി.എഫിന്‍റെ ഉറച്ച കോട്ടയായ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ ഭൂരിപക്ഷം കുറഞ്ഞത് മഴ കാരണമെന്ന് ഹൈബി ഈഡന്‍ എം.പി. എറണാകുളത്ത് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് ഹൈബി ഈഡന്‍ പ്രതികരിച്ചു. പ്രതികൂല കാലാവസ്ഥയിലും ഇത്രയും വോട്ട് ലഭിച്ചത് മികച്ച വിജയമെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു.

 

തെരഞ്ഞെടുപ്പ് ദിനത്തില്‍ കനത്ത മഴയെത്തുടര്‍ന്ന് പല വോട്ടര്‍മാര്‍ക്കും വോട്ട് രേഖപ്പെട്ടുത്താന്‍ സാധിച്ചില്ല. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ പോളിംഗ് രാത്രി 11 മണി വരെ നീട്ടിവയ്ക്കുമെന്ന വ്യാജപ്രചരണവും തിരിച്ചടിയായെന്ന് ഹൈബി പറഞ്ഞു.

യു.ഡി.എഫിന്‍റെ ഉറച്ച കോട്ടയായ എറണാകുളത്ത് നിയമസഭാ മണ്ഡലത്തില്‍ ഇത്തവണ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചത്.പോളിംഗ് ദിവസത്തെ മഴയും വെള്ളക്കെട്ടും കോര്‍പ്പറേഷനെതിരെയുള്ള ജനരോഷവും വിനോദിന്‍റെ ഭൂരിപക്ഷത്തെ ബാധിച്ചു.3673 വോട്ടിന്‍റെ ഭൂരിപക്ഷവുമായാണ് ടി. ജെ വിനോദ് എറണാകുളം മണ്ഡലം നിലനിര്‍ത്തിയത്.

0Shares