ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി ഫോണ്‍ ചെയ്ത രണ്ട് മലയാളികള്‍ പിടിയില്‍. ആലപ്പുഴ സ്വദേശികളായ രണ്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി എയര്‍ ഏഷ്യ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നാണ് ഫോണ്‍ സന്ദേശം. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ആലപ്പുഴയില്‍ നിന്നാണ് ഫോണ്‍ സന്ദേശം ലഭിച്ചതെന്ന് കണ്ടെത്തി.
