ആലപ്പുഴ: രോഗിയായ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനെത്തിയ എയര്‍ ആംബുലന്‍സിനായി യാത്ര വൈകിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ചെങ്ങന്നൂരിലെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം രാഹുല്‍ തിരിച്ച് ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലെ ഹെലിപ്പാഡിലെത്തിയപ്പോള് അവിടെ ഒരു എയര്‍ ആംബുലന്‍സ് എത്തിയിരുന്നു.
രോഗിയായ സ്ത്രീയെ കോട്ടയത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അവര്‍. വിവരം അറിഞ്ഞ രാഹുല്‍ എയര്‍ ആംബുലന്‍സ് പോയ ശേഷം തനിക്ക് പോയാല്‍ മതിയെന്ന് അറിയിക്കുകയായിരുന്നു. പിന്നീട് എയര്‍ ആംബുലന്‍സ് പുറപ്പെട്ട ശേഷമാണ് അദ്ദേഹം ആലപ്പുഴയ്ക്ക് പോയത്.
എയര്‍ ആംബുലന്‍സിന് യാത്ര ചെയ്യാനായി വഴി മാറി കൊടുത്ത് രാഹുല്‍ഗാന്ധി