എയര്‍ലൈന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഖത്തര്‍ എയര്‍വേയ്സിന്.

  • Post category:news
  • Reading time:1 min read
You are currently viewing എയര്‍ലൈന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഖത്തര്‍ എയര്‍വേയ്സിന്.

ദോഹ: ഖത്തര്‍ എയര്‍വെയ്‌സിന് എയര്‍ ട്രാന്‍സ്‌പോര്‍ട്ടിന്റെ എയര്‍ലൈന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്. ഗ്രീസിലെ ഇകാലി ലേട്രാ റസിഡന്‍സില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ഖത്തര്‍ എയര്‍വെയ്‌സ് ഏറ്റുവാങ്ങി. ഖത്തര്‍ എയര്‍വെയ്‌സിന്റെ നവീനത, മികച്ച സേവനവും ആതിഥേയത്വവും, മുന്‍നിര ഉത്പന്ന രൂപകല്പന എന്നിവക്കുള്ള അംഗീകാരമായാണ് അവാര്‍ഡ് നല്‍കിയത്.

പാസഞ്ചര്‍ ടെര്‍മിനല്‍ എക്‌സോപോയില്‍ നടന്ന സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡില്‍ ലോകത്തെ മികച്ച ആറാമത്തെ വിമാനത്താവളമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെ തിരഞ്ഞെടുത്തിരുന്നു. ഗള്‍ഫ് എയറുകളില്‍ ഈ നേട്ടം കൊയ്യുന്ന ഏക ഗള്‍ഫ് എയര്‍ലൈന്‍ എന്ന പ്രത്യേകതയും ഖത്തര്‍ എയറിനുണ്ട്.

0Shares