എന്‍.പി.ആറുമായി മുന്നോട്ട് പോയാല്‍ കര്‍ശന നടപടി; മുന്നറിയിപ്പ് നല്‍കി കേരളാ സര്‍ക്കാര്‍; കളക്ടര്‍മാര്‍ക്ക് അടിയന്തിര സന്ദേശമയച്ചു

  • Post category:news
  • Reading time:1 min read
You are currently viewing എന്‍.പി.ആറുമായി മുന്നോട്ട് പോയാല്‍ കര്‍ശന നടപടി; മുന്നറിയിപ്പ് നല്‍കി കേരളാ സര്‍ക്കാര്‍; കളക്ടര്‍മാര്‍ക്ക് അടിയന്തിര സന്ദേശമയച്ചു

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച (എന്‍.പി.ആര്‍) എല്ലാ നടപടികളും സര്‍ക്കാര്‍ സ്റ്റേ ചെയ്തിട്ടുണ്ടെന്ന് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ജില്ലാ കളക്ടര്‍മാര്‍ക്ക് അടിയന്തര സന്ദേശമയച്ചു.

ജനസംഖ്യാ രജിസ്ട്രിക്കുള്ള നടപടികള്‍ തുടങ്ങുന്നതായി കാണിച്ചു തഹസീല്‍ദാര്‍മാര്‍ നല്‍കിയ നോട്ടീസ് വിവാദമായതിന്‍റെ പിന്നാലെയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും കലക്ടര്‍മാര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്‍കി.

സെന്‍സര്‍ കമ്മീഷണര്‍ വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗം നാളെ ഡല്‍ഹിയില്‍ നടക്കും. കേരളത്തില്‍ നിന്ന് ചീഫ് സെക്രട്ടറി യോഗത്തില്‍ പങ്കെടുക്കില്ല. പകരം പൊതുഭരണ വകുപ്പ് സെക്രട്ടറിയാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

0Shares