എന്‍.ഐ.എ നടത്തുന്ന പരിശോധന തുടരുന്നു: 65ല്‍ അധികം മലയാളികള്‍ നിരീക്ഷണത്തിൽ

  • Post category:news
  • Reading time:1 min read
You are currently viewing എന്‍.ഐ.എ നടത്തുന്ന പരിശോധന തുടരുന്നു: 65ല്‍ അധികം മലയാളികള്‍ നിരീക്ഷണത്തിൽ

ചെന്നൈ: ശ്രീലങ്കയിലെ സ്ഫോടന പാരമ്പരയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ എന്‍.ഐ.എ നടത്തുന്ന റെയ്ഡില്‍ 65ല്‍ അധികം മലയാളികള്‍ നിരീക്ഷണത്തിലെന്ന് സൂചന. തമിഴ്നാട്ടിലെ തൗഹീദ് ജമാഅത്തുമായി ബന്ധം പുലര്‍ത്തുന്ന മലയാളികളാണ് എന്‍.ഐ.എയുടെ നിരീക്ഷത്തിലുള്ളത്. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും യുവാക്കളെ തീവ്ര ആശയത്തിലേക്ക് അടുപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന സഹ്രാന്‍ ഹാഷ്മിൻ്റെ വീഡിയോ തെളിവുകളും റെയ്ഡില്‍ നിന്ന് പിടിച്ചെടുത്തതായി പറയപ്പെടുന്നു.

ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. ദേശീയ അന്വേഷണ ഏജന്‍സിയുടെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. കുംഭകോണം, രാമനാഥപുരം, തഞ്ചാവൂര്‍ അടക്കം എസ്.ഡ‍ി.പി.ഐയുടേയും പോപ്പുലര്‍ ഫ്രണ്ടിൻ്റെയും തൗഹീദ് ജമാഅത്തിൻ്റെ ഓഫീസുകളില്‍ മണിക്കൂറുകളോളം കഴിഞ്ഞ ദിവസം പരിശോധന നടത്തയിരുന്നു.

0Shares