
മുംബൈ: നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുൽവായിലെ പോലെ മറ്റൊരു ആക്രമണം കൂടി രാജ്യത്ത് ഉണ്ടാകുമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന പ്രസിഡൻറ് രാജ് താക്കറെ. ‘എന്റെ ഈ വാക്കുകൾ എഴുതിവെച്ചോളൂ. അടുത്ത രണ്ടുമാസത്തിനിടെ പുൽവാമയിലെ പോലെ മറ്റൊരു ആക്രമണം കൂടി ഉണ്ടാകും.’ അദ്ദേഹം പറയുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിനോട് അടുപ്പിച്ച് എല്ലാ പ്രശ്നങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ച് ദേശസ്നേഹത്തിൽ മാത്രം ഊന്നാനായി വേണ്ടിയാണ് ആക്രമണങ്ങൾ നടക്കുന്നത് -രാജ് താക്കറെ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര നിർമാണം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഭരണകക്ഷിയായ ബി.ജെ.പിയും ദയനീയമായി പരാജയപ്പെട്ടതിനാലാണ് അക്രമങ്ങൾ ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
