‘എന്റെ സുജാത ഉദാഹരണം സുജാത’ പാര്‍വതി സ്വന്തം വീട്ടിലെ സുജാതയെപറ്റി പറയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ‘എന്റെ സുജാത ഉദാഹരണം സുജാത’ പാര്‍വതി സ്വന്തം വീട്ടിലെ സുജാതയെപറ്റി പറയുന്നു

മഞ്ജുവാര്യരുടെ പുതിയ സിനിമയായ’ ഉദാഹരണം സുജാത’ കണ്ട ശേഷം നടി പാര്‍വതി സ്വന്തം വീട്ടിലെ സുജാതയെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ കുറിപ്പാണ് സിനിമാ ലോകത്ത് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. എനിക്ക് ചേച്ചിയോട് ഒരുപാടു നന്ദിയുണ്ട്. അവരെപ്പോലെയുള്ള സ്ത്രീകളെയും അവരുടെ മനശ്ശക്തിയെയും ഞാന്‍ ബഹുമാനിക്കുന്നു. നിങ്ങളുടെ വീട്ടിലെ സുജാതമാരെക്കുറിച്ചറിയാന്‍ എനിക്കു താല്‍പര്യമുണ്ടെന്നും പാര്‍വതി പറയുന്നു.

പാര്‍വതി എഴുതിയ കുറിപ്പ് വായിക്കാം:

#എന്റെസുജാതഉദാഹരണംസുജാത

അഭിമാനത്തോടെ തന്നെ പറയട്ടെ ചാര്‍ളിയുടെ നിര്‍മ്മാതാക്കളും എന്റെ സുഹൃത്തുക്കളുമായ മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജുവും ചേര്‍ന്നൊരുക്കിയ ഉദാഹരണം സുജാത എന്ന ചിത്രം മികച്ച ടീമിന്റേതാണ്. മികച്ച സംവിധായകനും അഭിയപ്രതിഭകളുമുള്ള ഈ ചിത്രം എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നുണ്ട്. മക്കളെ വീട്ടു ജോലിക്കയയ്ക്കാന്‍ എന്റെ ചേച്ചി ആഗ്രഹിക്കുന്നില്ല. അവരെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണമെന്നാണ് ചേച്ചിയുടെ ആഗ്രഹം. താന്‍ സഹിച്ചതുപോലെയുള്ള കഷ്ടപ്പാടുകള്‍ മക്കള്‍ ഒരിക്കലും സഹിക്കരുതെന്ന് അവര്‍ക്കാഗ്രഹമുണ്ട്. വളരെയധികം ശാരീരികാധ്വാനമുള്ള ജോലിയാണ് വീട്ടുജോലി.

സ്വപ്നം കണ്ട നിലയിലേക്കു മക്കളെ എത്തിക്കാനാണ് ചേച്ചി ഈ കഷ്ടപ്പാടുകളൊക്കെ സഹിക്കുന്നത്. ഒന്നിനും പരാതി പറയാതെ ദൈവത്തില്‍ ഉറച്ചു വിശ്വസിച്ച് അവര്‍ വളരെ ആത്മാര്‍ത്ഥതയോടെയാണ് ജോലിചെയ്യുന്നത്. മക്കള്‍ സര്‍ക്കാര്‍ ജോലിക്കാരാവണമെന്നതാണ് ചേച്ചിയുടെ ഏറ്റവും വലിയ മോഹം. അമ്മയുടെ കഷ്ടപ്പാടുകള്‍ അറിഞ്ഞു വളരുന്ന മക്കള്‍ അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ.

ജോലിയിലുള്ള ചേച്ചിയുടെ മികവു തന്നെയാണ്. എന്റെ ജോലിയും നന്നായി ചെയ്യാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. അവര്‍ എന്റെ വീട് വൃത്തിയായും വെടിപ്പായും സൂക്ഷിക്കുന്നു. ഇടയ്‌ക്കൊക്കെ എനിക്കു ഭക്ഷണമുണ്ടാക്കിത്തരുന്നു. അതുകൊണ്ടൊക്കെയാണ് എന്റെ ജോലി കൃത്യമായി ചെയ്യാന്‍ എനിക്കു സാധിക്കുന്നത്. എനിക്ക് ചേച്ചിയോട് ഒരുപാടു നന്ദിയുണ്ട്. അവരെപ്പോലെയുള്ള സ്ത്രീകളെയും അവരുടെ മനശ്ശക്തിയെയും ഞാന്‍ ബഹുമാനിക്കുന്നു. നിങ്ങളുടെ വീട്ടിലെ സുജാതമാരെക്കുറിച്ചറിയാന്‍ എനിക്കു താല്‍പര്യമുണ്ട്. 

0Shares