
നടി അന്‍സിബ വിവാഹിതയായി എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരത്തിനെതിരെ അൻസിബ തന്നെ രംഗത്തുവന്നിരിക്കുന്നു. ലൗമേറ്റ്സ് എന്ന ഷോര്‍ട്ട് ഫിലിമിലെ അൻസിബ വിവാഹിതയായി നിൽക്കുന്ന രംഗം ഫോട്ടോയാക്കി അൻസിബയുടെ വിവാഹം കഴിഞ്ഞു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി നടന്ന വ്യാജ പ്രചാരണമാണ് അൻസിബ തന്നെ നേരിൽ പൊളിച്ചടുക്കാൻ മറുപടിയുമായി ഫേസ്ബുക്കിൽ എത്തിയത്.

തന്റെ വിവാഹമിതുവരെ കഴിഞ്ഞിട്ടില്ലെന്നും ഷോര്‍ട് ഫിലിമിലെ ചിത്രം ഉപയോഗിച് നിങ്ങള്‍ക്കെങ്ങിനെയാണ് എന്റെ വിവാഹം കഴിഞ്ഞെന്ന പോസ്റ്റിടാന്‍ കഴിഞ്ഞതെന്നും അന്‍സിബ ഫേസ്ബുക്കിലൂടെ ചോദിച്ചു.
