എന്റെ ചേട്ടന്മാരെ എനിക്കീ നാട്ടിലും വീട്ടിലുമൊക്കെ അത്യാവശ്യം നല്ല ചീത്തപ്പേരാാ…’പുള്ളിക്കാരന്‍ സ്റ്റാറാ’ റിവ്യൂ വായിക്കാം

  • Post category:news
  • Reading time:1 min read
You are currently viewing എന്റെ ചേട്ടന്മാരെ എനിക്കീ നാട്ടിലും വീട്ടിലുമൊക്കെ അത്യാവശ്യം നല്ല ചീത്തപ്പേരാാ…’പുള്ളിക്കാരന്‍ സ്റ്റാറാ’ റിവ്യൂ വായിക്കാം

ചാനല്‍ ആര്‍.ബി/  എന്റര്‍റ്റെയ്ന്‍മെന്റ് ഡെസ്ക്ക്

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന ചിത്രത്തിൽ ചെറുപ്പത്തിലെ മുതൽ നാട്ടുകാരുടെ കളിയാക്കലുകൾ കൊണ്ട് ഒതുങ്ങിപ്പോയ നായകന്റെ ജീവിതത്തിലേക്ക് ഒരേസമയം രണ്ടു സ്ത്രീകൾ കടന്നു വരുന്നതും പിന്നീടുണ്ടാകുന്ന സംഭവങ്ങളും ആണ് പ്രേക്ഷകരിലേക്ക് സംവിധായകൻ എത്തിക്കുന്നത്. രാജകുമാരൻ എന്ന അവിവിവാഹിതനായ ഒരു ടീച്ചേർസ് ട്രെയ്നറുടെ നായക കഥാപാത്രം അനന്യമായ മികവോടെ മമ്മൂട്ടി അതിന്റെ പൂർണ്ണതയിൽ എത്തിച്ചു എന്ന് നിസ്സംശയം പറയാം.

ഇടുക്കിയില്‍ ജനിച്ചുവളര്‍ന്ന ഒരു സാധാരണക്കാരനാണ് നായകന്‍. അവിവാഹിതന്‍ കൂടിയായ രാജകുമാരന്‍ ജോലികിട്ടി എറണാകുളത്തെത്തുന്നതുമുതലുള്ള ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും രസകരമായി കോര്‍ത്തിണക്കിയാണ് കഥ മുന്നോട്ടുപോകുക. 7th ഡേ എന്ന ആദ്യ ചിത്രത്തിന് ശേഷം ശ്യാംധറിൻറെ സംവിധാനത്തിൽ മൂന്ന് വർഷങ്ങൾക്ക് ശേഷം ഇറങ്ങിയ ഈ ചിത്രം സ്റ്റാർഡമിന്റെ അമിതഭാരമില്ലാതെയാണ് തിയേറ്ററുകളിൽ എത്തിയത്. ഏറെക്കുറെ കണ്ടിരിക്കാവുന്ന ആദ്യ പകുതി ആണെങ്കിൽ, രണ്ടാം പകുതി നൂല് പൊട്ടിയ പട്ടം പോലെ പാറുന്ന കാഴ്ചയാണ് തിയേറ്ററിൽ പ്രേക്ഷകർക്ക് സമ്മാനിക്കുക. ദിലീഷ് പോത്തന്‍ ഇന്നസന്റ്, ഹരീഷ് കണാരന്‍ എന്നിവർ നൽകുന്ന നർമ്മമാണ് എല്ലാവരെയും ഈ സമയത്തും രസിപ്പിക്കുക.

നായകന്‍ അധ്യാപകജോലിക്കിടയില്‍ കണ്ടുമുട്ടുന്ന മഞ്ജരി മുരളീധരനും മഞ്ജിമയും ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളാണ്. ആശാശരത്തും ദീപ്തി സതിയുമാണ് നായികാ വേഷം കൈകാര്യം ചെയ്യുന്നത്. വലിച്ചു നീട്ടിയ ഒരു സീരിയൽ എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്ന ഒരു സിനിമ എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാം.

രതീഷ് രവി തിരക്കഥ എഴുതിയ ചിത്രത്തിൽ എം. ജയചന്ദ്രൻ ആണ്‌ സംഗീതം. എം ജയചന്ദ്രന്റെ കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങൾ പ്ലസ് പോയിന്റുകൾ ആണെങ്കിൽ അത് ചിത്രത്തിൽ ഉൾപ്പെടുത്തിയ ഇടങ്ങൾ ശരിയായില്ല. വിനോദ് ഇല്ലംപള്ളിയുടെ നല്ല നല്ല ഫ്രെയിംസ് ആയിരുന്നു ചിത്രത്തിലേത്. ചിത്രത്തിന്റെ കളർ ടോണും നന്നായിരുന്നു. പക്ഷെ VFX രംഗങ്ങൾ മികച്ചതായിരുന്നില്ല. ലൗഡ് സ്പീക്കറിനു ശേഷം മമ്മൂട്ടി ഇടുക്കിക്കാരനായ കഥാപാത്രത്തെ അവതരിപ്പിച്ചത് ഒട്ടും നിരാശപ്പെടുത്തിയില്ല എന്നതാണ് നിരാശയ്ക്ക് ഇടനൽകാതിരുന്നത്.

0Shares