എന്റെമ്മേടെ ജിമിക്കി കമ്മലിന്റെ കിടിലന്‍ ഡാന്‍സില്‍ മോഹന്‍ലാലും; വിഡിയോ സോഷ്യല്‍ മീഡിയയില്‍ സൂപര്‍ഹിറ്റാകുന്നു

  • Post category:news
  • Reading time:1 min read
You are currently viewing എന്റെമ്മേടെ ജിമിക്കി കമ്മലിന്റെ കിടിലന്‍ ഡാന്‍സില്‍ മോഹന്‍ലാലും; വിഡിയോ സോഷ്യല്‍ മീഡിയയില്‍ സൂപര്‍ഹിറ്റാകുന്നു

കൊച്ചി: എന്റെമ്മേടെ ജിമിക്കി കമ്മലിന്റെ ഓളത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മെഗാസ്റ്റാര്‍ മോഹന്‍ലാലിനും കഴിഞ്ഞില്ല. കിടിലന്‍ ഡാന്‍സോടെ മോഹന്‍ലാന്‍ ജിമിക്കി കമ്മലിനെ കൂടുതല്‍ ഹിറ്റാക്കി. കൊച്ചിയില്‍ നടന്ന പരിപാടിക്കിടെയാണ് മോഹന്‍ലാല്‍ യുവതീ യുവാക്കള്‍ക്കൊപ്പം നൃത്തം ചെയ്തത്. ചിത്രത്തിലെ മറ്റു അഭിനേതാക്കളായ ശരത് ഉള്‍പ്പെടെയുള്ളവരും ലാലേട്ടനൊപ്പം നൃത്തം ചെയ്യാനുണ്ടായിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഡാന്‍സ് വീഡിയോ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. ലാല്‍ ജോസ് മോഹന്‍ലാല്‍ ടീമിന്റെ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനം ഏവരും ഏറ്റുപാടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇത്തവണത്തെ ഓണാഘോഷങ്ങളിലും, ഡാന്‍സ് വിഡിയോകളിലും അങ്ങനെ നീണ്ടു നീണ്ടു പോകുന്നു ജിമിക്കി കമ്മല്‍ ഹിറ്റാകുന്നയതിനിടയിലാണ് ലാലിന്റെ ഡാന്‍സും എത്തുന്നത്. സിനിമയില്‍ ഈ ഗാനരംഗത്തിന്റെ അവസാനം സൈക്കിള്‍ ചവുട്ടി വരുന്ന ലാലേട്ടനെ മാത്രമാണ് കാണിക്കുന്നത്. ഗാനത്തിന് സംഗീതം നല്‍കിയത് ഷാന്‍ റഹ്മാനാണ്. അനില്‍ പനച്ചൂരാനാണ് വരികളെഴുതിയത്. ബെന്നി പി. നായരമ്പലം തിരക്കഥ രചിച്ച വെളിപാടിന്റെ പുസ്തകം നിര്‍മ്മിച്ചത് ആശിര്‍വാദ് സിനിമാസാണ്. വീഡിയോ കാണാം..

0Shares