
രാം കുമാർ
ഫാസിസ്റ്റുകൾ അവർക്കിഷ്ടമുള്ള നിയമത്തിനനുസരിച്ച് കളിക്കുന്ന കളിയിൽ നേരായ രീതിയിൽ കളിച്ചു ജയിക്കുക എന്നത് അസാധ്യമാണ്. ഗുജറാത്തിൽ കഴിഞ്ഞ കുറച്ചു ദിവസമായി കണ്ടു കൊണ്ടിരുന്നത് അതാണ്. ശങ്കർ സിംഗ് വഗേല ഉൾപ്പടെ ഉള്ള ചില കോൺഗ്രസ്എം. എൽ. എ മാരെ പൊന്നുംവില കൊടുത്തു കൂടെ കൂട്ടി. അവർക്കു ബാക്കി ഉള്ള എം. എൽ. എ മാരെ പിടിച്ചു കൊടുത്താൽ ആളൊന്നിന് 2 കോടി എന്ന കണക്കിന് കമ്മീഷനും വരുന്ന എം. എൽ. എയ്ക്ക് 15 മുതൽ 20 കോടി വരെ രൂപയും വിലയും പ്രഖ്യാപിച്ചു. ഇങ്ങനെയായിരുന്നു ബി. ജെ. പി യുടെ ഇലക്ഷൻ തന്ത്രം. ഇത് ഒരു രാജ്യസഭാ ഇലക്ഷന് വേണ്ടിയുള്ള പോരാട്ടമല്ല മറിച്ചു മൂന്നു മാസം കഴിഞ്ഞു വരാൻ പോകുന്ന നിയമസഭാ ഇലക്ഷനിൽ 100 ശതമാനം സീറ്റും ജയിച്ചു പ്രതിപക്ഷ രഹിത സംസ്ഥാനം ഉണ്ടാക്കാൻ വേണ്ടിയുള്ള ബി. ജെ. പിയുടെ മാസ്റ്റർ പ്ലാനിന്റെ പരീക്ഷണമായിരുന്നു അവിടെ നടന്നത് .
ഇന്നലെ ഗുജറാത്തിൽ പരാജയപ്പെട്ടത് അതാണ്. അല്ലാതെ വെറുമൊരു അലുമിനിയം പട്ടേലിനെ തോൽപ്പിക്കാൻ വേണ്ടി ബി. ജെ. പി കോടികൾ മുടക്കിയുള്ള ഒരു കളിക്ക് നിൽക്കുമോ? കോൺഗ്രസും മോശമല്ല. മുഴുവൻ എം. എൽ. എമാരെയും നിലവിൽ അവർക്കു സുരക്ഷിതം എന്ന് തോന്നിയ കർണാടകയിലേക്ക് മാറ്റി. അതും അവിടത്തെ ഡോൺ നേതാവിന്റെ സംരക്ഷണയിൽ തന്നെ. കേന്ദ്രത്തില്‍ അധികാരം ഉള്ള ബി. ജെ. പിഅവർ താമസിച്ചിരുന്ന ഹോട്ടെലിൽ റൈഡ് നടത്തിച്ചുകൊണ്ടു, എം. എൽ. എ മാർക്ക് വ്യക്തമായ സന്ദേശം നൽകി; “കൂടെനിന്നാൽ നിങ്ങൾക്ക് കൊള്ളാം, ഇല്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ജയിലാണ്”
പണത്തെ പണമുപയോഗിച്ചു മാത്രമല്ല കോൺഗ്രാസ് അവിടെ എതിരിട്ടത്. അവിടെ കോൺഗ്രാസ് പരാജയപ്പെടുത്തിയത് ഭരണം കയ്യിലുള്ള ബി. ജെ. പിയുടെ അധികാരമുപയോഗിച്ചു എന്തും ചൈയ്യാൻ ഉള്ള ധാർഷ്ട്യത്തെ കൂടെയാണ്. ഗോവയിൽ ആസ്സാമിൽ ത്രിപുരയിൽ എല്ലായിടത്തും ബി. ജെ. പികാണിക്കുന്നത് ഇതാണ്. ഒന്നുകിൽ പണം അല്ലെങ്കിൽ അധികാരം, അതുമല്ലെങ്കിൽ ഇത് രണ്ടും. അതിനെതിരെ നടന്ന ചെറുത് നിൽപ്പാണ് ഈ വിജയം. അതിൽ കോൺഗ്രസ് വഴിവിട്ടു എന്തേലും ചെയ്തിട്ടുണ്ട് എങ്കിൽ തന്നെ അത് ബി. ജെ. പി ഉണ്ടാക്കിയ നിയമങ്ങൾക്കനുസരിച്ചുള്ള ഗെയിം മാത്രമാണ്.
ഇനിബി. ജെ. പി അധികാര ദുർവിനിയോഗം കാണിക്കാൻ പോകുന്ന സംസ്ഥാനം കേരളമാണ്. ഇവിടെ പണം കൊടുത്തു എം. എൽ. എമാരെ വാങ്ങാൻ പറ്റില്ല എന്ന അഹങ്കാരം ഒന്നും വേണ്ട. നമുക്ക് മുന്നിൽ മാതൃകയായി സെൽവരാജ് ഉണ്ട്. അധികാര ദുർവിനിയോഗം അല്ലെങ്കിൽ അധികാരത്തിന്റെ അപ്പക്കഷ്ണം കൊടുത്താൽ കൂടെ പോകുന്ന പാർട്ടികളും ഇവിടെ ഉണ്ട്. ഇന്നലെ ബി. ജെ. പിയ്ക്ക് ഉണ്ടായ പരാജയം ഇന്ത്യ മുഴുവൻ ചെറുത്തുനില്പിനു് ശക്തി പകരും.
