
തിരുവോണത്തിന് നടി സുരഭി ലക്ഷ്മി ബീഫ് കഴിച്ചെന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ നടിക്കെതിരെ നടന്ന ആക്രമണങ്ങള്‍ക്കെതിരെ സുരഭിക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്. ഏതൊരു കാരൃത്തേയും വിലയിരുത്തേണ്ടത് അതു നടക്കുന്ന ദേശം, കാലം, സമയം, വൃക്തികൾ എന്നിവ നോക്കിയാകണം….
ഓണ സദൃക്കു തെക്കേ കേരളത്തെ ജനങ്ങൾ നല്കുന്ന അത്രയും പവിത്രത വടക്കെ കേരളത്തിൽ ചിലയിടങ്ങളിൽ നല്കാറില്ല, മലബാർ ഏരിയയിലെ യിലെ ആസ്ഥാന ഭക്ഷണമാണ് ബീഫും പൊറോട്ടയും..സന്തോഷ് പറയുന്നു.

എന്തു കഴിച്ചുവെന്നല്ല എന്തൊക്കെയെങ്കിലും കഴിക്കാന്‍ ഉണ്ടാക്കുക എന്നതാണ് പ്രധാനമെന്നും നമ്മുടെ നാട്ടില്‍ ദിനം പ്രതി പെട്രോള്‍. ഡീസല്‍ എന്നിവയുടെ വില കൂടുന്നു. ചൈനയുടേയും. ഉത്തരകൊറിയയുടേയും യുദ്ധക്കൊതി, കേരളത്തിലെ മദ്യപാനം കൂടുന്നത്, സ്ത്രീപീഡനം, സന്തോഷ് പണ്ഡിറ്റ് സൂപ്പര്‍ സ്റ്റാറാകുമോ…ഉരുക്ക് സതീശന്‍ സിനിമ മെഗാ ഹിറ്റാകുമോ?…തുടങ്ങി എന്തൊക്കെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട്. അത്‌കൊണ്ട് തന്നെ ഇത്തരം കാര്യത്തില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും പണ്ഡിറ്റ് പറയുന്നു. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പണ്ഡിറ്റ് പ്രതികരണവും പിന്തുണയും അറിയിച്ചത്.
