
കൊച്ചി: മതം മാറിയ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തിന്റെ മറവില്‍ ഘര്‍ വാപസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് എന്ന വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയ മീഡിയാ വണ്ചാനലില് എം.സ്വരാജ് എം. എല്‍. എയെ ചര്‍ച്ചയ്ക്ക് വിളിച്ച് വടി കൊടുത്ത് അടിവാങ്ങി. മതംമാറ്റല്‍ വിഷയത്തില്‍ മീഡിയവണ്‍ ചാനലിലും ജമാ അത്തെ ഇസ്ലാമിക്കും ഉള്ള താല്പര്യവും ചര്‍ച്ചയില്‍ സ്വരാജ് തുറന്നുകാട്ടി. സ്വരാജിന് ശേഷം സംസാരിച്ച രാഹുല്‍ ഈശ്വര്‍ സ്വരാജിന് പൂര്‍ണ പിന്തുണയാണ് നല്‍കിയത്. അദേഹത്തിന്റെ കാല്‍തൊട്ടുതൊഴാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നുവെന്നും വ്യക്തമാക്കി. അദേഹം പറഞ്ഞതാണ് ശരിയായ നിലപാട് എന്ന് രാഹുല്‍ പറഞ്ഞു.
ചര്‍ച്ചയില്‍ സ്വരാജിന്റെ സംഭാഷണത്തിലൂടെ:
തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തിന്റെ മറവില്‍ ഘര്‍ വാപസി എന്ന പുറത്തുവന്ന വാര്‍ത്തയില്‍ അവിടുത്തെ ജനപ്രതിനിധി എന്ന നിലയ്ക്ക് പോലീസിനോട് ഞാന്‍ അന്വേഷിക്കും. അതില്‍ സത്യസന്ധമായും കാര്യക്ഷമമായും വളരെ വേഗത്തില്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടും. സമീപകാലത്ത് പുറത്തുവരുന്ന ഇത്തരം വാര്‍ത്തകള്‍ അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. ഇപ്പോള്‍ വിവിധ കൂട്ടര് ഇറങ്ങിപുറപ്പെട്ടിരിക്കുകയാണ്. കുറെപേര് മതത്തില്‍ ചേര്‍ക്കാന്‍.. വേറെരുകൂട്ടര് ചേര്‍ന്നവരെ തിരിച്ച് കൊണ്ടുവരാന്‍.. ഇതാണ് ഇപ്പോള്‍ നടക്കുന്നത്. ഇത്രമാത്രം അസംബന്ധമായ അര്‍ഥരഹിതമായ മറ്റൊരുകാര്യവുമില്ല. മതത്തെ സംബന്ധിച്ച് ആര്‍ക്കോ എപ്പോള്‍ വേണമെങ്കിലോ ചേരാവുന്നതോ പുറത്തു പോകുന്നതിനേ സ്വാതന്ത്രം വേണം.

പ്രലോഭിച്ചും ഭീക്ഷണിപ്പെടുത്തിയും സമ്മര്‍ദത്തിലാക്കിയും മതത്തില്‍ നിന്നും മാറാനും മാറിയവരെ തിരിച്ച് മാറ്റാനും ഉള്ള സംവിധകനങ്ങള് സംസ്ഥാനത്തിന്റെ പല ഭാഗത്തും ഉള്ളതായിട്ടാണ് കേള്‍ക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ ഗവണ്മെന്റ് അന്വേഷിക്കും. ഈ കാര്യങ്ങളെ കുറിച്ച് ഗൗരവകരവും വസ്തുതപരവുമായ അന്വേഷണം നടക്കണം. എല്ലാ നിയമലംഘനങ്ങളെകുറിച്ചും കര്‍ശനമായ നടപടിയും സ്വീകരിക്കണം. ഇക്കാര്യത്തില്‍ മീഡിയാ വണ്ണിനുള്ള അഭിപ്രായമല്ല തനിക്കുള്ളത്. എല്ലാത്തരം വര്‍ഗീയതയെയും എല്ലാതരത്തിലുള്ള മതപരിവര്‍ത്തനത്തെയും സംഘടിതനീക്കങ്ങളെയും നിറമില്ലാതെ നോക്കിക്കാണുന്ന വ്യക്തിയാണ് താന്‍. ഏതു മതം തെരഞ്ഞെടുക്കാനും എടുക്കാതിരിക്കാനുമുള്ള സ്വാതന്ത്രം രാജ്യത്തുണ്ട്.
ഒരോരുത്തരും അവരുടെ മതത്തിലേക്ക് ആളെകൂട്ടാന്‍ ശ്രമിക്കുകയാണ്. അതിനുവേണ്ടി പണം ചെലവഴിക്കുകയാണ്. സമ്മര്‍ദവും ഭീക്ഷണിയും ഉപയോഗിക്കുകയാണ്. എന്തിനാണ് മതത്തില്‍ ആളെകൂട്ടുന്നതെന്ന് എനിക്ക് മനസിലായിട്ടില്ല. ദൈവം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ ? ഒരാള്‍ പോയതുകൊണ്ട് എന്താണ് കുഴപ്പം വന്നതുകൊണ്ട് എന്താണ് കുഴപ്പം. എന്തിനാണ് മാറ്റുന്നത്, എന്തിനാണ് തിരിച്ച് പിടിക്കുന്നത്. ഇതിനു പിന്നിലുള്ളത് മതസങ്കുചിത കാഴ്ചപാടുകളാണ് ഉള്ളത്. ഇതെല്ലാം അന്വേഷിക്കണം. മീഡിയവണ്‍ ചാനലിന്റെ നിലപാട് എന്താണെന്ന് എനിക്കറിയാം.. ജമാ അത്തെ ഇസ്ലാമിയുടെ കാഴ്ചപാട് എന്താണെന്ന് എനിക്കറിയാം, ആര്. എസ്. എസിന്റെ കാഴ്ചപാട് എന്തെന്ന് എനിക്കറിയാം.. ഇത്തരം കാഴ്ചപാടുകളോടുള്ള തന്റെ നിലപാടാണ് പറഞ്ഞത്. മതത്തെ മറയാക്കി മാറ്റുകയാണ് ചിലര്‍ ചെയ്യുന്നത്. മതത്തിന്റെ പേരിലുള്ള ആളെകൂട്ടലുകളോട് എനിക്ക് യോജിപ്പില്ല.
