എന്തായാലും റിവ്യൂ ഹര്‍ജി സമര്‍പ്പിക്കില്ല; കോടതി വിധി എന്തായാലും അത് നടപ്പാക്കും എന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നതായി മുഖ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing എന്തായാലും റിവ്യൂ ഹര്‍ജി സമര്‍പ്പിക്കില്ല; കോടതി വിധി എന്തായാലും അത് നടപ്പാക്കും എന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നതായി മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നവര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി വിധി എന്തായാലും അത് നടപ്പാക്കും എന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. അങ്ങനെയുള്ള നിലയ്ക്ക് സര്‍ക്കാറിന് എങ്ങനെയാണ് പുനപരിശോധനാ ഹര്‍ജി നല്‍കാന്‍ കഴിയുക. അതുകൊണ്ടാണ് റിവ്യൂ ഹര്‍ജി സമര്‍പ്പിക്കില്ല എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ആരെങ്കിലും റവ്യൂ ഹര്‍ജിയുമായി മുന്നോട്ടുപോകുന്നുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ തടയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കുന്നതിനെ അനുകൂലിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. എന്നാല്‍ വിശ്വാസികളുടെയും മതപണ്ഡിതരുടെയും അഭിപ്രായം തേടിയശേഷം ഒരു അന്തിമ തീരുമാനം കൈക്കൊള്ളണമെന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സ്ത്രീകള്‍ക്കോ സമൂഹത്തിലെ ഏതെങ്കിലും വിഭാഗങ്ങള്‍ക്കോ എതിരായ വിവേചനത്തിന് സര്‍ക്കാര്‍ എതിരാണ് എന്നതാണ്. സാമൂഹിക നീതി ഉറപ്പുവരുത്തുകയെന്നതാണ് നിലവിലുള്ള സര്‍ക്കാര്‍ നയം. അതുകൊണ്ടുതന്നെ സ്ത്രീ പ്രവേശനത്തിന് സര്‍ക്കാര്‍ എതിരല്ല. എന്തുതന്നെയായാലും സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഒരു വിവാദമുണ്ടാക്കാന്‍ താല്‍പര്യമില്ല. ഈ സത്യവാങ്മൂലം സര്‍പ്പിച്ചത് കോടതി സര്‍ക്കാറിന്റെ കാഴ്ചപ്പാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടതുകൊണ്ടാണെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ തടയുന്നതിനുള്ള സാധ്യമായ എല്ലാ നടപടികളും നിലവിലുള്ള കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു നിയമനിര്‍മാണം നടത്താന്‍ ഉദ്ദേശിക്കുന്നില്ല. ഇതിന്റെ കൂടെ സുപ്രധാനമായ നിലപാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

0Shares