എന്താണ് ഉറക്കം? ചിലർ ഉറക്കത്തിൽ നടക്കുന്നത് എന്തുകൊണ്ട്?

  • Post category:news
  • Reading time:1 min read
You are currently viewing എന്താണ് ഉറക്കം? ചിലർ ഉറക്കത്തിൽ നടക്കുന്നത് എന്തുകൊണ്ട്?

ഉറക്കത്തിൽ പുറത്തിറങ്ങി നടക്കുകയെന്ന സ്വഭാവം ചില മനുഷ്യർക്കുണ്ട്. കട്ടിലിൽനിന്ന് എഴുന്നേറ്റ് ചിലപ്പോൾ വസ്ത്രവും മാറ്റി ഇവർ പുറത്തേക്ക് നടക്കാനിറങ്ങും ആൾ അപ്പോഴും നല്ല ഉറക്കത്തിലായിരിക്കും എന്നതാണ് രസകരം. എന്താണ് ഉറക്കം ? തലച്ചോറിൽ ഉറക്കകേന്ദ്രം (Sleep Centre) എന്ന അതിസങ്കീർണമായ ഒരു ഭാഗമുണ്ട്. ഉറക്കം, നടത്തം മുതലായവ നിയന്ത്രിക്കുന്നത് ഈ ഭാഗമാണ്. മുഖ്യമായും രക്തത്തിൽ അങ്ങിയിട്ടുള്ള കാൽസ്യമാണ് ഈ കേന്ദ്രത്തിന്‍റെ പ്രവർത്തനം നിയന്ത്രിക്കുന്നത്.

ഉണർന്നിരിക്കുമ്പോൾ ശരീരത്തിലെ എല്ലാ അവയവങ്ങളും പ്രവർത്തിക്കുന്നു. ഈ സമയത്ത് ശരീരം ലാക്ടിക് അമ്ലം, കാൽസ്യം, മറ്റു പദാർത്ഥങ്ങൾ എന്നിവ നിർമിക്കുന്നു. അവ രക്തത്തിൽ കലരുകയും ചെയ്യും. പിന്നീട് കാൽസ്യം ഉറക്ക കേന്ദ്രത്തിലേക്ക് നയിക്കപ്പെടുന്നു. അങ്ങനെ ഉറക്കകേന്ദ്രം സജീവമാവുകയും ആൾ ഉറക്കത്തിലേക്ക് കടക്കുകയും ചെയ്യുന്നു. ഉറക്ക കേന്ദ്രത്തിൽ രണ്ടു പ്രവർത്തനങ്ങൾ നടക്കുന്നു. തലച്ചോറിൽ ഒരു ഭാഗത്തെ ബ്ലോക്ക് ചെയ്യുന്നത് മൂലം ശാരീരിക പ്രവർത്തനങ്ങളൊന്നും നാം അറിയുന്നില്ല ഇതാണ് ഒന്ന്.

ചില ഞരമ്പുകളുടെ (Nerves) പ്രവർത്തനത്തെ തടയുന്നതാണ് മറ്റൊന്ന്. തന്മൂലം ആന്തരാവയവങ്ങൾ, കൈകാലുകൾ എന്നിവയുടെ പ്രവർത്തനം മന്ദീഭവിക്കുന്നു. ചില അവസരങ്ങളിൽ തലച്ചോറ് മാത്രം ഉറക്കത്തിൽ ആവുകയും ശരീരം ഉണർന്നിരിക്കുകയും ചെയ്യും നാഡീസംബന്ധമായ തകരാറുള്ളവരിലാണ് ഈ അസുഖം കണ്ടുവരുന്നത്.അവർ ഉറങ്ങുകയും ഒപ്പം നടക്കുകയും ചെയ്യുന്നു.

0Shares