
കണ്ണൂർ: താന്‍ വട്ടനാണെന്നാണ് മലയാളികള്‍ പറയുന്നത്. ശുചിമുറിയെപ്പറ്റി നടത്തിയ പരാമര്‍ശമാണ് അതിനു കാരണം. രാജ്യത്തെ 60% ആളുകള്‍ക്കും ശുചിമുറിയില്ല. ശുചിമുറിയില്ലാത്തവരെപ്പറ്റി പറഞ്ഞാല്‍ മലയാളികള്‍ക്ക് ആ സാഹചര്യം മനസ്സിലാവില്ല. അതുകൊണ്ടാണ് എന്നെ വട്ടനെന്ന് വിളിക്കുന്നതെന്നും തനിക്ക് ഭ്രാന്തില്ല എന്നും കേന്ദ്ര ടൂറിസം സഹമന്ത്രിഅൽഫോൺസ് കണ്ണന്താനം.താന്‍ പാര്‍ട്ടിയിലെ കുഞ്ഞു നേതാവ് മാത്രമാണ്. പക്ഷേ ഈ ജനരക്ഷായാത്ര കഴിയുമ്പോള്‍ ബി.ജെ.പി. കേരളം പിടിച്ചെടുക്കുമെന്ന് ഉറപ്പിച്ചു പറയുന്നു.

കണ്ണന്താനത്തിന്റെ പുതിയ പ്രസ്താവനയും സോഷ്യല്‍ മീഡിയ എറ്റെടുത്തു. ഇപ്പോള്‍ താങ്കള്‍ വട്ടനായെന്ന് ബോധ്യമായെന്നാണ് ചില കമന്റുകള്‍. ബി.ജെ.പി കേരളം പിടിച്ചടക്കുമെന്ന പ്രസ്താവനയാണ് എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്.
