എനിക്ക് നല്ലൊരു വിവാഹജീവിതം സാധ്യമാകില്ല; വിവാഹം ചെയ്താലും പല കാരണങ്ങളാല്‍ അത് ഡിവോഴ്സില്‍ എത്തും; വിവാഹത്തെ പറ്റി നടി ചാര്‍മിക്ക് പറയാനുള്ളത്

  • Post category:news
  • Reading time:1 min read
You are currently viewing എനിക്ക് നല്ലൊരു വിവാഹജീവിതം സാധ്യമാകില്ല; വിവാഹം ചെയ്താലും പല കാരണങ്ങളാല്‍ അത് ഡിവോഴ്സില്‍ എത്തും; വിവാഹത്തെ പറ്റി നടി ചാര്‍മിക്ക് പറയാനുള്ളത്

ദക്ഷിണേന്ത്യന്‍ ഭാഷകളിലും മലയാളത്തിലും ഒരുപോലെ ശ്രദ്ധ നേടിയ നടി ചാര്‍മി കൗര്‍ തന്റെ വിവാഹത്തെ കുറിച്ച്‌ പ്രതികരിക്കുന്നു. തനിക്ക് നല്ലെരു വൈവാഹിക ജീവിതം സാധ്യമാവില്ലെന്നും അഥവാ വിവാഹം കഴിച്ചാല്‍ പല കാരണങ്ങളാലും അത് ഡൈവേഴ്‌സിലെത്തുമെന്നും പറയുന്നു. വിവാഹജീവിതത്തോട് താല്‍പ്പര്യമില്ലെന്നാണ് ചാര്‍മി തന്‍റെ ആരാധകരോട് പങ്കുവെച്ചിരിക്കുന്നത്. സിനിമയില്‍ കൂടുതലും പ്രണയരംഗങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. എന്നാല്‍, തന്‍റെ ജീവിതത്തില്‍ പ്രണയം പ്രാവര്‍ത്തികമാകാന്‍ വലിയ പ്രയാസമാണെന്നും അതുകൊണ്ടുതന്നെ വിവാഹ ജീവിതം സാധ്യമാകില്ലെന്നും ചാര്‍മി പറയുന്നു. തന്‍റെ പഴയ പ്രണയ തകര്‍ച്ചയെക്കുറിച്ചും നടി അഭിമുഖത്തില്‍ പറയുന്നുണ്ട്.

സിനിമാ മേഖലയില്‍ ഒരാളുമായി താന്‍മുന്‍പ് പ്രണയത്തിലായിരുന്നുവെന്നും പക്ഷെ തിരക്കുകള്‍ കാരണം തമ്മില്‍ കാണുന്നതിന് അവസരങ്ങളും സമയവും കുറവായിരുന്നതിനാലും പ്രണയ ബന്ധത്തില്‍ വേണ്ട കരുതലും ലാളനയും ഇല്ലാത്തതിനാലും അത് തകര്‍ന്നു. എനിക്കെന്താണ് വേണ്ടതെന്നും എന്തിനാണ് മുന്‍ഗണനയെന്നും മനസിലാക്കി ആ ബന്ധം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. തന്‍റെ ജീവിതത്തില്‍ മറ്റൊരാള്‍ കൈകടത്തുന്നതില്‍ തനിക്ക് ഒട്ടും താത്പര്യമില്ലെന്നും മാത്രമല്ല താന്‍ കൂടുതല്‍ സമയവും സിനിമാലോകത്തായിരിക്കുമെന്നും, സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവിടാനാണ് തനിക്കിഷ്ടമെന്നും ചാര്‍മി വ്യക്തമാക്കുന്നു.

0Shares