
ന്യൂഡൽഹി: ലേഡീ സേവാഗ്.. അങ്ങനെയാണ് ഓപ്പണര്‍ സ്മൃതി മന്ദാനയെ ലോകം വിശേഷിപ്പിക്കുന്നത്. ഇന്ത്യന്‍ ആരാധകര്‍ക്ക് ആവേശമാണ് ഇന്ന് സ്മൃതി മന്ദാന. അത് മനോഹരമായി പുഞ്ചിരിക്കുന്ന കാണാന്‍ ഭംഗിയുള്ള വനിതാ ക്രിക്കറ്റര്‍ എന്ന നിലയിലല്ല. മിഥാലി രാജിന് പിന്നാലെ കളത്തില്‍ വെടിക്കെട്ടിന്റെ പൂരപ്പറമ്പ് തീര്‍ത്ത ഇന്ത്യന്‍ ഓപ്പണര്‍ എന്ന നിലയിലാണ്. ഇപ്പോൾ സ്മൃതി വാർത്തയിൽ നിറയുന്നത് തനിക്ക് ഡേറ്റ് ചെയ്യാൻ താൽപര്യമുള്ള ആൾ ആരെന്ന വെളിപ്പെടുത്തൽ നടത്തിയതോടെയാണ്.

ഇന്ത്യയുടെ ക്രിക്കറ്റ് സുന്ദരി സ്മൃതി മന്ദാന ബോളിവുഡ് സുന്ദരന്‍ ഹൃതിക് റോഷനുമായി ഡേറ്റിങ്ങിനു താല്‍പ്പര്യമുണ്ടെന്നാണ് പറയുന്നത്. ഫാന്റസി ഡേറ്റിംഗ് പങ്കാളി ആരാണെന്ന ചോദ്യത്തിനായിരുന്നു ഇടങ്കന്‍ ബാറ്റ്‌സ്‌വുമന്റെ ഉത്തരം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വനിതാ പതിപ്പും ആരംഭിക്കണമെന്നും ചടങ്ങില്‍ സ്മൃതി പറഞ്ഞു. ലോകകപ്പിലെ ആദ്യമത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 90 റൺസും രണ്ടാം മത്സരത്തിൽ വിൻഡീസിനെതിരെ സെഞ്ച്വറിയും നേടിയതോടെയാണ് സ്മൃതിയുടെ പേര് ആരാധകർ മനസിൽ കുറിച്ചത്. മുമ്പ് ബോളിവുഡ് താരങ്ങളും മറ്റുമുണ്ടായ സ്ഥാനത്ത് ഇപ്പോൾ സ്മൃതിയാണെന്നാണ് ആരാധകർ പറയുന്നത്. പെൺകുട്ടികൾക്ക് കൊഹ്ലിയോടുള്ള പ്രണയം പോലെയാണ് ആൺകുട്ടികൾക്ക് സ്മൃതിയോടെന്ന് ഒരു ആരാധകൻ പറയുന്നു.
