ഇടുക്കി: വിവാഹം കഴിപ്പിക്കണമെന്ന ആവശ്യം മാതാവ് അംഗീകരിക്കാത്തതില്‍ തെങ്ങില്‍ കയറി യുവാവിന്റെ പ്രതിഷേധം. മൂലമറ്റം പുത്തേട് കാന വരയ്ക്കല്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ രഘു (35) ആണ് വ്യാഴാഴ്ച രാവിലെ മുതല്‍ തെങ്ങില്‍ ഇരിപ്പുറപ്പിച്ചത്. യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള നാട്ടുകാരുടെ ശ്രമം പരാജയപ്പെട്ടതോടെ പോലീസും ഫയര്‍ഫോഴ്സും എത്തി. വിവാഹം കഴിപ്പിപ്പിച്ചുതന്നാല്‍ ഇറങ്ങാമെന്ന് രഘു വാശിപിടിച്ചു. ഇതിനിടെ തേങ്ങയും മറ്റും താഴേക്ക് എറിഞ്ഞു പ്രതിഷേധം തുടര്‍ന്നു. അനുനയശ്രമം പരാജയപ്പെട്ടതോടെ ഏണിവച്ചുകയറാന്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു.
താഴെ രഘുവിനു നാട്ടുകാര്‍ വലവിരിച്ചു. രക്ഷയില്ലാതെ യുവാവ് താഴേക്ക് ചാടി. വലയില്‍ കുടുങ്ങിയ രഘുവിനെ കാഞ്ഞാര്‍ പോലീസ് മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ് മരിച്ചു പോയ ഇയാള്‍ വിവാഹം കഴിപ്പിക്കണമെന്ന് പറഞ്ഞ് മാതാവുമായി പലപ്പോഴും വഴക്കിടുമായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മാതാവിനെ ചുറ്റികയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവവും അരങ്ങേറിയിരുന്നു. അതേസമയം യുവാവിനു മാനസികാസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.
എനിക്ക് ഉടന്‍ വിവാഹം കഴിക്കണമെന്ന് മകന്‍; നിനക്കതിനുള്ള പ്രായമായില്ലെന്ന് മാതാവും; ഒടുവില്‍ മകന്‍ ചെയ്തത പ്രവര്‍ത്തി കണ്ട നാട്ടുകാര്‍ അമ്പരന്നു