എണ്ണപാട ദുരന്തം; അധികൃതരും നാട്ടുകാരും കൈകോര്‍ത്ത് മാലിന്യ നിര്‍മാര്‍ജ്ജനം ത്വരിത ഗതിയില്‍.

  • Post category:news
  • Reading time:1 min read
You are currently viewing എണ്ണപാട ദുരന്തം; അധികൃതരും നാട്ടുകാരും കൈകോര്‍ത്ത് മാലിന്യ നിര്‍മാര്‍ജ്ജനം ത്വരിത ഗതിയില്‍.

ചെന്നൈ: കഴിഞ്ഞയാഴ്ച കാമരാജര്‍ തുറമുഖത്തിന് സമീപം ചരക്കു കപ്പലുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്, ചെന്നൈ തീരത്ത് പടര്‍ന്ന എണ്ണപ്പാട നീക്കം ചെയ്തു വരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലൂടെ 50 ടണ്‍ മാലിന്യങ്ങളാണ് ഇതുവരെ നീക്കം ചെയ്തത്. എണ്ണ ചോര്‍ച്ചയെ തുടര്‍ന്ന് പ്രദേശത്തെ ആമയടക്കമുള്ള ജീവികള്‍ ചത്തു പൊങ്ങാന്‍ തുടങ്ങിയിട്ടുണ്ട്.

 


കോസ്റ്റ് ഗാര്‍ഡിന്റെ മാലിന്യ നിര്‍മാര്‍ജ്ജന വിഭാഗവും, സന്നദ്ധ പ്രവര്‍ത്തകരും, മത്സ്യ തൊഴിലാളികളും ചേര്‍ന്നാണ് മാലിന്യം നീക്കം ചെയ്യുന്നത്. യന്ത്ര സംവിധാനം ഉള്‍പ്പെടെയുള്ളവ മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിലും, എണ്ണപ്പാട കൈകൊണ്ട് മാറ്റുന്നതാണ് ഫലപ്രദമെന്ന് കാമരാജ് തുറമുഖ അധികൃതര്‍ പറഞ്ഞു. എന്നാല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക്, മതിയായ സുരക്ഷാ സംവിധാനം നല്‍കിയില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

ഇനിയും 20 ടണ്ണോളം വരുന്ന എണ്ണപ്പാട നീക്കം ചെയ്യാനുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ പ്രദീപ് മണ്ഡല്‍ പറഞ്ഞു. മാലിന്യ നിര്‍മാര്‍ജ്ജനം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

0Shares