എടിഎമ്മില്‍ കയറി യുവതിയെ ആക്രമിച്ച് പണം കവര്‍ന്ന കേസിലെ പ്രതി 3 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍.

  • Post category:news
  • Reading time:1 min read
You are currently viewing എടിഎമ്മില്‍ കയറി യുവതിയെ ആക്രമിച്ച് പണം കവര്‍ന്ന കേസിലെ പ്രതി 3 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍.

ബെംഗളൂരു: എടിഎം കൗണ്ടറില്‍ വെച്ച് മലയാളിയായ ബാങ്കുദ്യോഗസ്ഥയെ ആക്രമിച്ച് എടിഎം കാര്‍ഡുമായി രക്ഷപ്പെട്ട പ്രതി മൂന്നു വര്‍ഷത്തിനു ശേഷം പിടിയില്‍. ആന്ധ്ര സ്വദേശി മധുകര്‍ റെഡ്ഡി(35)യാണ് അറസ്റ്റിലായത്. 2013 നവംബറിലാണ് കോര്‍പ്പറേഷന്‍ ബാങ്കിന്റെ എടിഎമ്മിനുള്ളില്‍ വെച്ച് തിരുവനന്തപുരം സ്വദേശി ജ്യോതി ഉദയിനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

കുറ്റകൃത്യത്തിനു ശേഷം പ്രതി രക്ഷപ്പെട്ടിരുന്നു. ആന്ധ്ര ട്രാഫിക് പോലീസ് കോണ്‍സ്റ്റബിള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആന്ധ്രയിലെ മദനപ്പളിയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. 2006 ല്‍ നാടന്‍ ബോംബെറിഞ്ഞ് ഒരാളെ കൊലപ്പെടുത്തിയ കോസില്‍ ആന്ധ്രയിലെ കടപ്പ ജയിലിലായിരുന്ന ഇയാള്‍ 2011 ലാണ് പുറത്തിറങ്ങിയത്.

0Shares