എടാ.. ദുൽഖറേ ചോർ ഇവിടെയും, കൂർ അവിടെയുമാണല്ലേ..? നിനക്ക് കാണിച്ചുതരാടാ…

  • Post category:news
  • Reading time:1 min read
You are currently viewing എടാ.. ദുൽഖറേ ചോർ ഇവിടെയും, കൂർ അവിടെയുമാണല്ലേ..? നിനക്ക് കാണിച്ചുതരാടാ…

ചെന്നൈ : തമിഴിലെ എന്റര്‍ടെയ്ന്‍മെന്റ് വെബ്‌സെറ്റായ ബിഹൈന്‍വുഡ്‌സിന്റെ മികച്ച മലയാള നടനുള്ള പുരസ്‌കാരം നിവിന്‍ സ്വാന്തമാക്കി. പുരസ്‌കാരം ചെന്നൈയിൽ വെച്ചുനടന്ന ചടങ്ങിൽ മലയാളത്തിൽ മറ്റൊരു യുവതാരം ദുല്‍ഖര്‍ സമ്മാനിക്കുകയും ചെയ്തു. ജേക്കബിന്റെ സ്വര്‍ഗരാജ്യം, ആക്ഷന്‍ ഹീറോ ബിജു എന്നീ സിനിമകളിലെ പ്രകടനത്തിനാണ് നിവിനെ തേടി പുരസ്‌കാരം എത്തിയത്. എന്നാൽ ഈ പുരസ്കാരത്തെ നിവിൻ മലയാളത്തിലെ മികച്ച നടന്‍മാരായ വിനായകനും മണികണ്ഠനും സമര്‍പ്പിക്കുകയും ചെയ്തു.

എന്നാൽ പുരസ്‌കാര ചടങ്ങിനിടെ ദുൽഖർ തനി ചെന്നൈക്കാരനായാണ് സംസാരിച്ചത്. മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയയുവതാരം പക്ഷെ തൻ പഠിച്ചുവളർന്ന നാടായ ചെന്നൈയോട് കൂർ പ്രകടിപ്പിക്കുകയും ചെയ്തു. ഇത് ദുൽഖർ സ്നേഹം ഉള്ളിലേറ്റിനടക്കുന്ന ചിലർക്ക് അത്ര പിടിച്ചില്ല എന്നുമാത്രം. എടാ.. ദുൽഖറേ ചോർ ഇവിടെയും, കൂർ അവിടെയുമാണല്ലേ..? നിനക്ക് കാണിച്ചുതരാടാ… എന്നാണ് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ ദുൽഖറിന് നൽകുന്ന മറുപടി.

പുരസ്‌കാര ചടങ്ങിന്റെ പ്രസക്ത ഭാഗങ്ങൾ ….

0Shares