മംഗളൂരു: എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ചികില്‍സയിലായിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ മരണത്തിന് കീഴടങ്ങി. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാഡമി ഡെപ്യൂട്ടി ഡയറക്ടറും കുന്താപുരം സ്വദേശിയുമായ ഡോ. മധുകര്‍ ഷെട്ടി(45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഹൈദരാബാദിലെ കോണ്ടിനെന്റല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ഹൃദയവും ശ്വാസകോശവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലായിരുന്നു. 1999 ബാച്ചിലെ കര്‍ണാടക കേഡര്‍ ഓഫീസറായിരുന്നു. പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ പി.എച്ച്.ഡിയും സോഷ്യോളജിയില്‍ എം.എ. ബിരുദവും നേടിയിരുന്നു.
ബംഗളൂരു റൂറല്‍ ഡിസ്ട്രികില്‍ എ.എസ്.പി ആയാണ് ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ചാമരാജനഗര്‍, ചിക്കമാംഗലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എസ്.പിയായിരുന്നു. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, വീരപ്പന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കര്‍ണാടക ലോകായുക്ത, കര്‍ണാടക ലോകായുക്തയും മേലുദ്യോഗസ്ഥനായിരുന്നു. ബംഗളുരു ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസറായും (ട്രാഫിക്) പ്രവര്‍ത്തിച്ചിരുന്നു. പ്രമുഖ പത്രപ്രവര്‍ത്തകനായ അന്തരിച്ച വദ്ദാര്‍സ രഘുറാം ഷെട്ടിയുടെ മകനായിരുന്നു. സംസ്‌കാരം ഇന്ന് സ്വദേശത്ത് നടക്കും.
എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്‍ മരണത്തിന് കീഴടങ്ങി