
തിരുവനന്തപുരം: എക്‌സിറ്റ് പോള്‍ ഫലം ശരിയെങ്കില്‍ രാജ്യത്തെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനങ്ങളാകും കേരളത്തിലേതെന്ന് പി.എസ് ശ്രീധരന്‍ പിള്ള. എക്‌സിറ്റ് പോള്‍ ഫലത്തിന് പിന്നാലെയായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം. എക്‌സിറ്റ് പോളുകളില്‍ തിരുവനന്തപുരത്ത് ബി.ജെ.പിക്ക് വിജയ സാധ്യത പറയുന്നുണ്ടെങ്കിലും സാധ്യത തിരുവനന്തപുരത്ത് മാത്രം ഒതുങ്ങില്ലെന്നായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ പ്രതികരിച്ചത്.

തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ബി.ജെ.പിയുടെ സംഘടനാ സംവിധാനത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ബി.ജെ.പിക്ക് പ്രാതിനിധ്യമുണ്ടാകുമെന്നും ബി.ജെ.പിക്ക് 17 ശതമാനം വോട്ടുകിട്ടുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
