
സംസ്ഥാനത്തെ എം.ബി.ബി.എസ് പരീക്ഷാ ഹാളുകളില്‍ വാച്ചും വെള്ളക്കുപ്പിയും ഉപയോഗിക്കുന്നതിൽ വിലക്ക്. ആരോഗ്യ സര്‍വകലാശാലയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സമയം അറിയാനായി എല്ലാ ഹാളുകളിലും ക്ലോക്ക് വെക്കാന്‍ കോളജുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സര്‍വകലാശാലയ്ക്ക് കീഴിലുള്ള അഞ്ച് കോളജുകളില്‍ കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കൂടാതെ സാധാരണ ബോള്‍ പോയിന്റ് പേന ഉപയോഗിച്ച് മാത്രമേ ഇനി വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുകയുള്ളു. വലുപ്പമുള്ള മാല, വള, മോതിരം തുടങ്ങിയ ആഭരങ്ങൾ ധരിച്ച് പരീക്ഷ ഹാളുകളില്‍ എത്തരുതെന്നും നിര്‍ദ്ദേശമുണ്ട്.
