എം.ഡി ഉത്തരവിട്ടു; കെ.എസ്.ആര്‍.ടി.സി കൂട്ടത്തോടെ പിരിച്ചുവിട്ടത് 773 ജീവനക്കാരെ

  • Post category:news
  • Reading time:1 min read
You are currently viewing എം.ഡി ഉത്തരവിട്ടു; കെ.എസ്.ആര്‍.ടി.സി കൂട്ടത്തോടെ പിരിച്ചുവിട്ടത് 773 ജീവനക്കാരെ

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും ദീര്‍ഘകാലമായി ജോലിക്കു ഹാജരാകാത്ത 773 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. 304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയും പിരിച്ചുവിടാനാണ് എം.ഡി ടോമിന്‍ ജെ. തച്ചങ്കരി ഉത്തരവിട്ടത്. നിരന്തരം ജോലിക്ക് എത്താത്തവരും അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാതെ വിട്ടുനില്‍ക്കുന്നതുമായ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. നിരന്തരം ജോലിക്ക് ഹാജരാകാത്തവര്‍ക്ക് കെ.എസ്.ആര്‍.ടി.സി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മേയ് 31 നകം ജോലിയില്‍ പ്രവേശിക്കുകയോ കാരണം കാണിക്കല്‍ നോട്ടിസിനു മറുപടി നല്‍കുകയോ ചെയ്യണമെന്നാണ് കോര്‍പറേഷന്‍ നിര്‍ദേശിച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് 773 ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടി കൈകൊണ്ടത്.നിരന്തരം ജോലിക്ക് ഹാജരാകാത്ത മിനിസ്റ്റീരിയല്‍, മെക്കാനിക്കല്‍ വിഭാഗത്തിലുള്ളവരെയും പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഈ വിഭാഗങ്ങളിലുള്ള ജീവനക്കാരുടെ കാര്യത്തിലും കെ.എസ്.ആര്‍.ടി.സി ഉടന്‍ നടപടി എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

0Shares