കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച കോണ്‍ഗ്രസ് നേതാവും എംപിയുമായ എംഐ ഷാനവാസിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി .മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ പത്തരക്ക് കലൂര്‍ തോട്ടത്തുപടി പള്ളി ഖബറിസ്ഥാനിലാണ് സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം നടക്കുക. എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹം ഇന്നലെ രാത്രി എസ്.ആര്‍.എം റോഡിലെ വീട്ടിലേക്ക് മാറ്റിയിരുന്നു.
എ.കെ ആന്റണിയടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം ആയിരക്കണക്കിനാളുകള്‍ ഷാനവാസിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ടൗണ്‍ഹാളിലെത്തിയിരുന്നു. കലൂര്‍ തോട്ടത്തുപടി പള്ളിയിലെ സംസ്‌കാര ചടങ്ങിന് ശേഷം ടൗണ്‍ഹാളില്‍ അനുശോചന യോഗം ചേരും.
എം.ഐ ഷാനവാസിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി; മൃതദേഹം ഇന്ന് സംസ്‌കരിക്കും