എം.എസ് സുബ്ബലക്ഷ്മിയുടെ ചിത്രം ആലേഖനം ചെയ്ത് 100 രൂപയുടെ നാണയം; നല്‍കുന്നത് സംഗീതജ്ഞയുടെ 100-ാം ജന്‍മദിന വാര്‍ഷികത്തില്‍

  • Post category:news
  • Reading time:1 min read
You are currently viewing എം.എസ് സുബ്ബലക്ഷ്മിയുടെ ചിത്രം ആലേഖനം ചെയ്ത് 100 രൂപയുടെ നാണയം; നല്‍കുന്നത് സംഗീതജ്ഞയുടെ 100-ാം ജന്‍മദിന വാര്‍ഷികത്തില്‍

മുംബൈ: തമിഴ് നാട് മുന്‍ മുഖ്യമന്ത്രിയും നടനുമായിരുന്ന എം.ജി.ആറിന് പിന്നാലെ പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞയും ഭാരത് രത്ന ജേതാവുമായ എംഎസ് സുബ്ബലക്ഷ്മിക്കും 100-ാം ജന്‍മദിന വാര്‍ഷികത്തില്‍ ഇന്ത്യയുടെ ആദരം. പുതിയതായി പുറത്തിറക്കുന്ന 100 രൂപയുടെയും 10 രൂപയുടെയും നാണയങ്ങളില്‍ എം.എസ് സുബ്ബലക്ഷ്മിയുടെ ചിത്രം ആലേഖനം ചെയ്യും. ആദ്യമായാണ് സര്‍ക്കാര്‍ 100 രൂപയുടെ നാണയം പുറത്തിറക്കുന്നത്. സുബ്ബലക്ഷ്മിയുടെ ചിത്രം ആലേഖനം ചെയ്ത നാണയങ്ങള്‍ക്കൊപ്പം നടന്‍ എം.ജി രാമചന്ദ്രന്റെ ചിത്രം ആലേഖനം ചെയ്ത 5 രൂപ, 100 രൂപ നാണയങ്ങള്‍ ഇറക്കുമെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു. നാണയത്തിന്റെ മധ്യ ഭാഗത്തായിട്ടായിരിക്കും എംഎസ് സുബ്ബലക്ഷ്മിയുടെ ചിത്രം ആലേഖനം ചെയ്യുക. ദേവനാഗിരി ലിപിയിലും ഇംഗ്ലീഷിലും ആയിരിക്കും എംഎസ് സുബ്ബലക്ഷ്മി എന്ന് എഴുതുക. മറുവശത്ത് അശോകസ്‌കതംഭവും ആലേനം ചെയ്യും. താഴെ സത്യമേവ ജയതേ എന്ന ആപ്ത വാക്യവും ഉണ്ടാകും. 44 മില്ലീമീറ്റര്‍ ഡയമീറ്റര്‍ വലിപ്പത്തില്‍ കോപ്പര്‍ 40 ശതമാനവും സില്‍വര്‍ 50 ശതമാനവും സിങ്ക് അഞ്ചുശതമാനവും ചേര്‍ത്താണ് സെക്യൂറിറ്റി പ്രിന്റിങ് ആന്റ് മൈന്റിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ നാണയം നിര്‍മിക്കുക.

 

0Shares