ചെന്നൈ: ഒളിവില്‍ പാര്‍പ്പിച്ച എം.എല്‍.എമാര്‍ ശശികലയുടെ തടവിലെന്ന് കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം. എം.എല്‍.എമാരെ ഒളിവ് സങ്കേതത്തിലേക്ക് കൊണ്ട് പോകാന്‍ ഏര്‍പ്പെടുത്തിയ ബസ്സില്‍ നിന്ന് താന്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് ഷണ്‍മുഖനാഥന്‍ എം.എല്‍.എ പറഞ്ഞു. എം.എല്‍.എമാരെ ഒളിവില്‍ പാര്‍പ്പിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എത്രയും പെട്ടെന്ന് വെളിപ്പെടുത്തണമെന്ന് പനീര്‍ശെല്‍വം ആവശ്യപ്പെട്ടു.

ഇക്കാര്യത്തിലെ നിഗൂഢത മാറ്റണമെന്ന് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എം.എല്‍.എമാര്‍ എം.എല്‍എ ഹോസ്റ്റലില്‍ തന്നെ ഉണ്ടെന്ന് ശശികല വെളിപ്പെടുത്തി. ഇതിനു പിന്നാലെ, ഭര്‍ത്താവിനെ കാണാനില്ലെന്നും അദ്ദേഹവുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നില്ലെന്നും ഒരു എം.എല്‍.എയുടെ ഭാര്യ പരാതി നല്‍കിയിട്ടുണ്ട്. അതേ സമയം കടത്തിക്കൊണ്ട് പോയ എം.എല്‍.എമാരില്‍ 30 പേര്‍ ക്യാമ്പില്‍ നിരാഹാര സമരമിരിക്കുകയാണെന്ന് പനീര്‍ശെല്‍വം പറഞ്ഞു.