തിരുവനന്തപുരം: എം.എല്‍.എ മാര്‍ക്കുള്ള സൗജന്യ യാത്രാകൂപ്പണുകള്‍ മൂന്ന് ലക്ഷമാക്കി ഉയര്‍ത്തി. 2.75 ലക്ഷമായിരുന്ന യാത്രാ ബത്തയാണ് കൂട്ടിയത്. മുന്‍ നിയമസഭാ സമാജികരുടെ സൗജന്യ യാത്രാകൂപ്പണുകളുടെ മൂല്ല്യം നിലവിലുള്ളതില്‍ നിന്നും 10,000 രൂപയാക്കി വര്‍ധിപ്പിക്കും. റെയില്‍വേ യാത്രാകൂലി, പെട്രോള്‍ അലവന്‍സ് എന്നിവയ്ക്കാണ് ഈ തുക. ഇതില്‍ നിന്ന് ഓരോ ഇനത്തിനും എത്ര രൂപ വീതം വേണമെന്ന് കണക്കാക്കി അറിയിക്കേണ്ടത് എം.എല്‍.എമാരാണ്. ഇന്ധനവില അനുസരിച്ച് ബത്തയില്‍ മാറ്റം വരുത്താമെന്ന് നിയമത്തില്‍ ഭേതഗതി വരുത്തിയതിനാലാണ് മന്ത്രിസഭ സൗജന്യ യാത്രാ കൂപ്പണുകള്‍ മൂന്ന് ലക്ഷമാക്കി വര്‍ധിപ്പിച്ചത്.
