തിരുവനന്തപുരം: കെ.പി.സി.സിയുടെ താത്കാലിക അധ്യക്ഷനായി മന്ത്രി എം.എം ഹസനെ ചുമതലപ്പെടുത്തി. കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന്റെതാണ് തീരുമാനം. കെ.എസ്.യു പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കെ പി സിസി വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചാണ് ഹസന്‍ അധ്യക്ഷ പദവിലെത്തുന്നത്. യു.ഡി.എഫ് മന്ത്രി സഭയിലെ മുന്‍ മന്ത്രി കൂടിയാണ് ഇദ്ദേഹം.

ഇന്ന് രാവിലെ 11 ന് ഹസന്‍ ചുമതലയേല്‍ക്കും. വി.എം സുധീരന്‍ രാജി വച്ച ഒഴിവിലേക്കാണ് എം.എം ഹസനെ ഹൈക്കമാന്റ് നിര്‍ദേശിച്ചത്. പാര്‍ട്ടി നേതാക്കള്‍ ഒറ്റക്കെട്ടായാണ് തന്റെ പേര് നിര്‍ദേശിച്ചതെന്നും രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും നന്ദിയുണ്ടെന്നും ഹസന്‍ പറഞ്ഞു.