എം.എം. മണിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing എം.എം. മണിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായി വിവാദ പരാമര്‍ശം നടത്തിയ വൈദ്യുതി മന്ത്രി എം.എം. മണി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം ബഹളമുണ്ടാക്കി. ബജറ്റ് സമ്മേളനം തുടങ്ങിയപ്പോള്‍ തന്നെ പ്ലക്കാര്‍ഡുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധം പ്രകടിപ്പിച്ചു. മണി മാപ്പു പറയണമെന്നും രാജി വയ്ക്കണമെന്നുമാവശ്യപ്പെട്ടാണ് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചത്.

മന്ത്രിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശം സംബന്ധിച്ച അടിയന്തരപ്രമേയം, ചോദ്യോത്തരവേള റദ്ദാക്കി ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളി. എന്നാല്‍ അടിയന്തരപ്രമേയം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അനുമതി തേടിയിട്ടുണ്ടെന്ന് സ്പീക്കര്‍ രാമകൃഷ്ണന്‍ അറിയിച്ചു.

0Shares