തിരുവനന്തപുരം: പൊമ്പിളൈ ഒരുമൈക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണിക്ക് എതിരെ നിയമ നടപടിക്കൊരുങ്ങി യു.ഡി.എഫ്. രാവിലെ ചേര്‍ന്ന യു.ഡി.എഫ് പാര്‍ലമെന്ററി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

ഇന്ന് നിയമസഭ ചേര്‍ന്നപ്പോള്‍ തന്നെ എം.എം.മണി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളമുണ്ടാക്കി. മണിയെ സഭയ്ക്കകത്തും പുറത്തും ബഹിഷ്‌കരിക്കണുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, മണിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് പി.ടി. തോമസ് എം.എല്‍.എയും പറഞ്ഞു.