ഊര്‍മിളയും അമൃതയും പിന്നെ ദേശായികുടുംബവും പടിയിറങ്ങുന്നു; ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പര ചന്ദനമഴ അവസാനിക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഊര്‍മിളയും അമൃതയും പിന്നെ ദേശായികുടുംബവും പടിയിറങ്ങുന്നു; ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പര ചന്ദനമഴ അവസാനിക്കുന്നു

ഏഷ്യാനെറ്റ് ചാനലിലെ റേറ്റിംഗിൽ പ്രധാന പങ്കു വഹിച്ച സീരിയലുകളിൽ ഒന്നാണ് 2014 ൽ ആരംഭിച്ച ചന്ദനമഴ. സ്ത്രീ പ്രേകഷകരെ കരയിക്കുന്നതിൽ നാല് വർഷത്തോളമായി മുൻ പന്തിയിൽ നിൽക്കുന്ന ചന്ദനമഴ ഒടുവിൽ അവസാനിക്കുകയാണ്. ഡിസംബർ 9 നു സീരിയലിന്റെ അവസാനത്തെ എപ്പിസോഡായിരിക്കുമെന്ന വാർത്ത അണിയറ പ്രവർത്തകർ തന്നെയാണ് പുറത്തു വിട്ടിരിക്കുന്നത് .

വിജയ് ടി.വിയില്‍ പ്രേക്ഷേപണം ചെയ്യുന്ന ‘ദൈവം തന്ത വീട്’ എന്ന പരമ്പരയുടെ മലയാള പതിപ്പാണ് ചന്ദനമഴ. റോസ് പെറ്റല്‍സ് ബാനറില്‍ സുജിത് സുന്ദറാണ് ചന്ദനമഴ സംവിധാനം ചെയ്തത്. മേഘ്‌ന വിന്‍സന്റായിരുന്നു കേന്ദ്ര കഥാപാത്രമായ അമൃതയായി വേഷമിട്ടിരുന്നത്. എന്നാല്‍ ഇടയ്ക്ക് വെച്ച് താരം ഈ പരമ്പരയില്‍ നിന്നും പിന്‍മാറുകയായിരുന്നു. വിന്ദുജ വിക്രനമാണ് പിന്നീടെത്തിയത്. അമൃതയെന്ന കഥാപാത്രമായി വിന്ദുജ മാറിയപ്പോള്‍ ആദ്യം പ്രേക്ഷകര്‍ ഏറ്റെടുത്തില്ലെങ്കിലും പിന്നീട് മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്.

തമിഴ് നടിയും നര്‍ത്തകിയുമായ രൂപശ്രീയാണ് ഊര്‍മ്മിള എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരുടെ വസ്ത്രധാരണവും അണിയുന്ന ആഭരണങ്ങളും എല്ലായപ്പോഴും ചര്‍ച്ചയായിരുന്നുയ നിരവധി ട്രോളുകള്‍ ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയിരുന്നു. സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ അമൃതയെ അവതരിപ്പിച്ച മേഘ്നയ്ക്കും ഊർമിളാദേവിയെ അവതരിപ്പിച്ച തമിഴ് നടിയും നർത്തകിയുമായ രൂപശ്രീയ്ക്കും ആരാധകർ ഏറെയാണ് .

0Shares