ബംഗളൂരു: ജീവനൊടുക്കിയ കര്‍ഷകന്റെ കുടുംബത്തിനു കര്‍ണാടക ബി.ജെ.പി പ്രസിഡന്റ് ബി.എസ്. യെദിയൂരപ്പ പണം നല്കിയതു വിവാദമായി. ഒരു ലക്ഷം രൂപ കര്‍ഷകന്റെ ഭാര്യക്കു നല്‍കുന്നതായുള്ള വീഡിയോ പുറത്തിറങ്ങിയതോടെയാണു സംഭവം വിവാദത്തിലായത്. നഞ്ചന്‍കോട്, ഗുണ്ടല്‍പേട് എന്നീ നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കവേ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി വ്യാപക പണമൊഴുക്കു നടത്തുന്നതിന്റെ കൂടുതല്‍ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നതെന്നു കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം, ജീവനൊടുക്കിയ കര്‍ഷകന്റെ കുടുംബത്തിനു പാര്‍ട്ടിയുടെ സഹായഫണ്ടായി ഒരു ലക്ഷം രൂപ കൈമാറുകയാണു ചെയ്തതെന്നു യെദിയൂരപ്പ വിശദീകരിച്ചു.