ഉള്ളാളില്‍ നിന്ന് നാലാംതവണയും മലയാളിയായ യു.ടി ഖാദര്‍

  • Post category:news
  • Reading time:1 min read
You are currently viewing ഉള്ളാളില്‍ നിന്ന് നാലാംതവണയും മലയാളിയായ യു.ടി ഖാദര്‍

മംഗളൂരു: മംഗളൂരു(ഉള്ളാള്‍)മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഭക്ഷ്യ-പൊതുവിതരണ മന്ത്രി യു.ടി.ഖാദര്‍ വിജയിച്ചു. തുടര്‍ച്ചയായി നാലാം തവണ ജയിച്ചപ്പോള്‍ ഭൂരിപക്ഷം 15,000 വോട്ടുകളായി കുറഞ്ഞു. കഴിഞ്ഞ തവണ 29,000 ആയിരുന്നു ഭൂരിപക്ഷം. ബി.ജെ.പിയിലെ സന്തോഷ് റൈയെയാണ് ഖാദര്‍ പരാജയപ്പെടുത്തിയത്. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രിയാണ് യു.ടി ഖാദര്‍. പിതാവിന്റെ പാത പിന്തുടര്‍ന്ന് യു.ടി ഖാദര്‍ ചെറിയ കാലയളവിനുള്ളില്‍ തന്നെ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സാന്നിദ്ധ്യം ഉറപ്പിച്ചു. കോണ്‍ഗ്രസ് നേതാവായിരുന്ന യു.ടി ഫരീദിന്റെ മരണത്തെ തുടര്‍ന്ന് 2007ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മകനായ യു.ടി ഖാദര്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ വിജയം നേടിയ ഖാദര്‍ തുടര്‍ന്നു നടന്ന പൊതു തിരഞ്ഞെടുപ്പിലും മംഗളൂരുവില്‍ നിന്നും നിയമസഭയിലെത്തി. ഇരുത്തം വന്ന രാഷ്ട്രീയക്കാരന് അംഗീകാരമായി മന്ത്രിസ്ഥാനവും ലഭിച്ചു. കാസര്‍കോട് ഉപ്പള തുരുത്തി സ്വദേശിയാണ് ഖാദര്‍.

0Shares