ഉറ്റവരില്ലാത്ത വൃദ്ധന്‍റെ  ഭൗതീക ശരീരം ഏറ്റുവാങ്ങാന്‍ ആരുമെത്തിയില്ല; ജാതിമതഭേദം നോക്കാതെ ആ മനുഷ്യന്‍റെ  സംസ്‌കാരം നടത്തി വിഖായ ടീം മാതൃകയായി

  • Post category:news
  • Reading time:1 min read
You are currently viewing ഉറ്റവരില്ലാത്ത വൃദ്ധന്‍റെ  ഭൗതീക ശരീരം ഏറ്റുവാങ്ങാന്‍ ആരുമെത്തിയില്ല; ജാതിമതഭേദം നോക്കാതെ ആ മനുഷ്യന്‍റെ  സംസ്‌കാരം നടത്തി വിഖായ ടീം മാതൃകയായി

സുള്ള്യ(കര്‍ണാടക): ജീവകാരുണ്യപ്രവര്‍ത്തനങ്ങല്‍ നടത്തുന്നതില്‍ പല സംഘടനകളും മുന്നോട്ട് വരാറുണ്ട്. പലരും പല ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയായിരിക്കും അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുക. പക്ഷെ കര്‍ണാടകയിലെ ഗൂഡനടുക്കയില്‍ എസ്.കെ.എസ്.എസ്.എഫ് വിഖായ ടീം നടത്തുന്ന സേവനം ഏവര്‍ക്കും മാതൃകയാണ്. സുള്ള്യയിലെ കല്ലുകുണ്ട് എന്ന സ്ഥലത്ത് ഒരുവൃദ്ധ ഹൃദായാഘാതം കാരണം ബസ് സ്റ്റാന്‍ഡില്‍ വീണ് മരണപ്പെട്ടിരുന്നു. ഉറ്റവരാരുമില്ലാത്ത ആമനുഷ്യന്‍റെ  ഭൗതീക ശരീരം ഏറ്റുവാങ്ങാനാരുമെത്തിയില്ല. ജീവകാരുണ്യമേഖലയില്‍ മികച്ച സേവനം ചെയ്യുന്ന വിഖായ ടീമിനെ പഞ്ചായത്തും പോലിസും ബന്ധപ്പെട്ടു. മുസ്ലീമോ അമുസ്ലീമോ എന്നു നോക്കാതെ സംഘം ആ ദൗത്യം ഏറ്റെടുത്തു. പഞ്ചായത്തിലെ വിജനമായ സ്ഥലത്ത് അദ്ദേഹത്തിന് അന്ത്യ വിശ്രമമൊരുക്കി. പല അവസരങ്ങളിലും ഇത്തരം പ്രവര്‍ത്തനത്തിന് പോലിസും സര്‍ക്കാരും വിഖായ ടീമിനെയാണ് സമീപിക്കുന്നത്. നാട്ടില്‍ എന്ത് അടിയന്തിര കാര്യങ്ങള്‍ വന്നാലും അതിനെല്ലാം വീഖായ ടീം മുന്നിലുണ്ടാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ടീമിന്‍റെ മനുഷ്യത്വപരമായ ഇടപെടല്‍ അഭിനന്ദനാര്‍ഹമായിട്ടുണ്ട്. തൃശൂരില്‍ നടന്ന 25ാം വാര്‍ഷീക ഭാഗമായാണ് എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ പ്രഖ്യാപനം നടത്തിയത്. അങ്ങനെ വിഖായ എന്ന പേരില്‍ നാല് മെഡിക്കല്‍ കോളജിലും വളണ്ടിയര്‍മാര്‍ സേവനം ചെയ്തുവരികയാണ്. അപകടത്തില്‍ പെട്ടവരെ സഹായിക്കുക, മൃതശരീരങ്ങള്‍ മറവുചെയ്യാനാളില്ലെങ്കില്‍ സഹായിക്കുക, രക്തദാനം നല്‍കുക തുടങ്ങി പല സേവനങ്ങളും വിഖായ സംസ്ഥാനത്ത് നടത്തിവരുന്നുണ്ട്.

0Shares