ന്യൂയോര്‍ക്ക്: മുത്തശ്ശിക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന ഏഴു വയസ്സുകാരിയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. അമേരിക്കയിലെ വടക്കന്‍ കരോലിനയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം പുറത്ത് വന്നത്. കാല്‍പ്പാദം മുതല്‍ നെഞ്ച് വരെ 13 ഓളം വെടുയുണ്ടകളാണ് പിഞ്ചു കുഞ്ഞിന്റെ ശരീരത്തില്‍ പതിച്ചത്. എന്നാല്‍ കുട്ടിക്കൊപ്പം കിടന്നുറങ്ങിയ മുത്തശ്ശിയുടെ കാലില്‍ മാത്രമാണ് വെടിയേറ്റത്. ഇത്രയും ക്രൂരമായ കൊലപാതകത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
