ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു; സംഭവം പുറത്തറിയിച്ചത് എട്ടു വയസ്സുകാരിയായ മകൾ

  • Post category:news
  • Reading time:1 min read
You are currently viewing ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു; സംഭവം പുറത്തറിയിച്ചത് എട്ടു വയസ്സുകാരിയായ മകൾ

മുബൈ : ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഓട്ടോ ഡ്രൈവറായ ഭർത്താവ് കഴുത്തറുത്ത് കൊന്നു. 28കാരിയായ സരോജയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഭർത്താവിനാൽ കൊല്ലപ്പെട്ടത്. മുംബൈയിലെ ശര്‍മവാദി യാദവ് ചൗളില്‍ലായിരുന്നു സംഭവം. മൂന്ന് മക്കള്‍ വീട്ടിലുള്ളപ്പോഴായിരുന്നു ഈ ക്രൂരത. സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന 35കാരനായ ഭർത്താവ് അ‍ജയ് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു.

 

സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ : വ്യാഴാഴ്ച രാത്രി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി ഇതിൽ പ്രകോപിതനായ അജയ്
ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം വീട്ടിൽ ഇവരുടെ മൂന്ന് മക്കളുണ്ടായിരുന്നു. കൃത്യം നടത്തിയ അജയ് പിന്നീട് മക്കളെയും കൂട്ടി തന്‍റെ മാതാപിതാക്കളുടെ അടുത്തേക്ക് വീടുവിട്ടുപോകുകയായിരുന്നു. അവിടെ എത്തിയപ്പോൾ ഭാര്യയെക്കുറിച്ചുള്ള രക്ഷിതാക്കളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി യാദവ് കള്ളം പറഞ്ഞുവെങ്കിലും എട്ടു വയസ്സുകാരിയായ മകളാണ് സംഭവം വിവരിച്ചത്. ഇതോടെ കൊലപാതകവിവരം രക്ഷിതാക്കളാണ് പോലീസിനെ അറിയിച്ചത്. വീട്ടിൽ നിന്ന് ആക്രമിക്കാനുപയോഗിച്ച ആയുധങ്ങളും പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെടുത്തു. സംഭവത്തില്‍ കേസെടുത്ത് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

0Shares