ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു

പാലക്കാട്; പാലക്കാട് മുണ്ടൂരില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവമുണ്ടാകുന്നത്. പഴനിയാണ്ടി എന്ന 60 കാരനാണ് ഭാര്യയുടെ കൊലക്കത്തിക്ക് ഇരയായത്. സംഭവത്തില്‍ ഭാര്യ സരസ്വതിയെ (52) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ വര്‍ഷങ്ങളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ട്.

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പഴനിയാണ്ടിയെ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പഴനിയാണ്ടിയുടെ കഴുത്തില്‍ ഒമ്ബത് വെട്ടാണേറ്റത്. കൊല നടത്തിയതിന് ശേഷം വെട്ടാനുപയോഗിച്ച വടിവാള്‍ സരസ്വതി അടുത്ത പറമ്ബിലേക്ക് എറിഞ്ഞു. ഭര്‍ത്താവിനെ കൊല്ലുമെന്ന് സരസ്വതി സ്ഥിരം പറയുമായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഡ്രൈവറായി ജോലി ചെയ്യുകയാണ് പഴനിയാണ്ടി.

0Shares