
പുല്‍വാമ ആക്രമണ തിരിച്ചടിയില്‍ പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാനെ പാക് സൈനികര്‍ പല രീതിയിലുള്ള പീഡനങ്ങള്‍ക്കിരയാക്കിയെന്ന് റിപ്പോര്‍ട്ട്.
അഭിനന്ദനില്നിന്നും വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി പിടിയിലായ ആദ്യ 24 മണിക്കൂറില്‍ കടുത്ത പീഡനങ്ങള്‍ക്ക് വിധേയനാക്കിയെന്നാക്കിയെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ശത്രുരാജ്യത്തിന്റെ പിടിയില്‍ അകപ്പെടുന്ന സൈനികര്‍ ഇന്ത്യയുടെ സൈനികവിന്യാസത്തെക്കുറിച്ചും ആശയവിനിമയത്തിന് ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്വന്‍സിയെക്കുറിച്ചും ആദ്യ 24 മണിക്കൂറെങ്കിലും വെളിപ്പെടുത്തരുതെന്നാണ് നിര്‍ദ്ദേശം. കാരണം ആ സമയത്തിനുള്ളില്‍ റേഡിയോ ഫ്രീക്വന്‍സിയിലും സൈനികവിന്യാസത്തിലും മാറ്റംവരുത്താനാണിത്.

പാക് സൈനികര്‍ മണിക്കൂറുകളോളം നിര്‍ത്തിച്ചു, ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുവച്ച് ഉറങ്ങാന്‍ അനുവദിച്ചില്ല. കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ല. തുടങ്ങിയ കാര്യങ്ങളും മര്ദ്ദനത്തിനത്തിന് ഇരയായതായും അഭിനന്ദന് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇന്നലെ ഡല്‍ഹിയിലെ സൈനികാശുപത്രിയില്‍ നടന്ന ഡിബ്രീഫിങ്ങിനിടെ അഭിനന്ദന് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. കടുത്ത പീഡനത്തിനിരയായിട്ടും അഭിനന്ദന് നിര്‍ദ്ദേശം പാലിച്ചുവെന്നാണ് വിവരം. നാല്സംഘങ്ങളായി തിരിഞ്ഞാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അഭിനന്ദിനെ ഡിബ്രീഫിങ് നടത്തുന്നത്. കഴിഞ്ഞ മാസം 27നാണ് അഭിനന്ദന് പാക് സൈനികരുടെ പിടിയിലാവുന്നത്. പാക് തടവിലുണ്ടായ 60 മണിക്കൂറില്‍ ആദ്യ മണിക്കൂറുകളില്‍ മാത്രമേ പാക് വ്യോമസേന അഭിനന്ദനെ ചോദ്യംചെയ്തിരുന്നുള്ളൂ.
തുടര്‍ന്നുള്ള സമയം മുഴുവന്‍ കരസേനയുടെ കസ്റ്റഡിയിലായിരുന്നു അഭിനന്ദന്. അന്തര്‍ദേശീയ തലത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം ഉയര്‍ന്നപ്പോഴാണ് പാക് ആര്‍മിയുടെ നിലപാടില്‍ അയവുവന്നത്. തങ്ങള്‍ നല്ല രീതിയിലാണ് തടവുകാരനോട് ഇടപെടുന്നതെന്നറിയിക്കാന്‍ പിന്നീട് വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. മാര്‍ച്ച് ഒന്നിന് രാത്രി അഭിനന്ദനെ പാക് അധികൃതര്‍ ഇന്ത്യക്ക് കൈമാറുകയും ചെയ്തു.
