ഉമ്മന്‍ചാണ്ടി മൂന്നാറില്‍

  • Post category:news
  • Reading time:1 min read
You are currently viewing ഉമ്മന്‍ചാണ്ടി മൂന്നാറില്‍

ഇടുക്കി: ‘പെമ്പിളൈ ഒരുമൈ’ മൂന്നാറില്‍ നടത്തിവരുന്ന സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉദ്യോഗസ്ഥരെയും മാധ്യമങ്ങളെയും മന്ത്രി എം.എം. മണി നിരന്തരം അപമാനിക്കുകയാണെന്നും സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മണിയെ എതിര്‍ക്കുന്ന സമീപനമാണ് യു.ഡി.എഫ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കയ്യേറ്റം ഒഴിപ്പിക്കുന്ന സര്‍ക്കാര്‍ നടപടികള്‍ക്കു യു.ഡി.എഫ് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറില്‍ ‘പെമ്പിളൈ ഒരുമൈ’യുടെ സമര വേദി സന്ദര്‍ശിച്ച ശേഷം ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

0Shares